ന്യൂഡൽഹി: കടൽപാലത്തിലൂടെയുള്ള രാജ്യത്തെ ആദ്യ റൺവേ യാഥാർഥ്യമാകുന്നു.ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലാണ് ഇത്തരത്തിൽ റൺവേ തീർക്കുന്നത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഇതിന് പച്ചക്കൊടി വീശിക്കഴിഞ്ഞു.ബീച്ചിലേക്ക് ഒരു പ്ലാറ്റ്‌ഫോം നിർമ്മിച്ചാണ് റൺവേ നീട്ടുന്നത്.

റൺവേ ഈ പ്ലാറ്റഫോമിലേക്ക് നീട്ടാവനാണ് എയർപോർട്ട് അതോറ്റി അനുമതി നൽകിയിരിക്കുന്നത്. നേരത്തെ റൺവേ നീട്ടാൻ വേണ്ടി രണ്ടുസമീപ ദ്വീപുകളെ ബന്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാരിസ്ഥിതിത പ്രശ്‌നങ്ങൽ കണക്കിലെടുത്ത് ഈ പദ്ധതി ഉപേക്ഷിച്ചു. കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തും ബീച്ചിലുമായി പില്ലറുകൾ നിർമ്മിച്ച് അതിലായിരിക്കും പ്ലാറ്റ്‌ഫോം സ്ഥാപിക്കുക.ഈ പ്ലാറ്റ്‌ഫോമിലൂടെ റൺവേയും ടെർമിനലും നീട്ടുമെന്നാണ് അറിയിപ്പ്.

നവീകരിച്ച വിമാനത്താവളം വരുന്നതോടെ യാത്രാനിരക്കുകളിലും കുറവ് വരും. കടൽപാലത്തിലൂടെയുള്ള ഇന്ത്യയിലെ ആദ്യ റൺവേയായിരിക്കും അഗത്തിയിലേത്. നേരത്തെ ജൂഹു വിമാനത്താവളവും ഇതിനായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അനുയോജ്യമല്ലെന്ന ്കണ്ട് ഉപേക്ഷി്ച്ചിരുന്നു.