- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കൽ തിരിച്ചടി നൽകിയിട്ടും ലോകത്തേറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന പദവി ഇന്ത്യ നിലനിർത്തി; ചൈനയുടെ 6.8നെ തോൽപിച്ചത് ഇന്ത്യയുടെ 7 പോയന്റ് വളർച്ച; സാമ്പത്തിക വിദഗ്ദ്ധർക്ക് അത്ഭുതം
ന്യൂഡൽഹി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചതോടെ രണ്ടുമാസത്തോളം ഇന്ത്യൻ സാമ്പത്തിക രംഗത്തുണ്ടായ മരവിപ്പ് ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിക്കുമെന്നും എല്ലാവരും കരുതി. എന്നാൽ, ലോകത്തേറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇന്ത്യ നിലനിർത്തിയെന്നതാണ് കൗതുകകരമായ വസ്തുത. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വാർഷിക ജി.ഡി.പി വളർച്ചാനിരക്കാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർക്കുപോലും അത്ഭുതം പകർന്നത്. വളർച്ച 6.4 ശതമാനത്തിലേക്ക് വീഴുമെന്നായിന്നു അവർ കരുതിയിരുന്നത്. എന്നാൽ, ഏഴുശതമാനം വളർച്ച കൈവരിച്ചു. മുൻ പാദത്തിലെ 7..4 ശതമാനത്തെക്കാൾ കുറവാണിതെങ്കിലും പ്രതീക്ഷിച്ച തകർച്ചയുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. 2016-ലെ അവസാന മൂന്നുമാസത്തെ ചൈനയുടെ വളർച്ചയെക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്. ചൈനയുടേത് ഇക്കാലയളവിൽ 6.8 ശതമാനമാണ്. മോദിയുടെ
ന്യൂഡൽഹി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചതോടെ രണ്ടുമാസത്തോളം ഇന്ത്യൻ സാമ്പത്തിക രംഗത്തുണ്ടായ മരവിപ്പ് ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിക്കുമെന്നും എല്ലാവരും കരുതി. എന്നാൽ, ലോകത്തേറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇന്ത്യ നിലനിർത്തിയെന്നതാണ് കൗതുകകരമായ വസ്തുത.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വാർഷിക ജി.ഡി.പി വളർച്ചാനിരക്കാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർക്കുപോലും അത്ഭുതം പകർന്നത്. വളർച്ച 6.4 ശതമാനത്തിലേക്ക് വീഴുമെന്നായിന്നു അവർ കരുതിയിരുന്നത്. എന്നാൽ, ഏഴുശതമാനം വളർച്ച കൈവരിച്ചു. മുൻ പാദത്തിലെ 7..4 ശതമാനത്തെക്കാൾ കുറവാണിതെങ്കിലും പ്രതീക്ഷിച്ച തകർച്ചയുണ്ടായില്ല എന്നതാണ് ശ്രദ്ധേയം.
2016-ലെ അവസാന മൂന്നുമാസത്തെ ചൈനയുടെ വളർച്ചയെക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്. ചൈനയുടേത് ഇക്കാലയളവിൽ 6.8 ശതമാനമാണ്. മോദിയുടെ നോട്ട് നിയന്ത്രണം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുമെന്ന് പ്രതീക്ഷിച്ചവരിൽ സാധാരണക്കാർ മുതൽ സാമ്പത്തിക വിദഗ്ദ്ധർ വരെയുണ്ടായിരുന്നു. അവർക്കൊന്നും ഇപ്പോഴത്തെ വളർച്ചാ നിരക്കിൽ അത്ഭുതപ്പെടാനല്ലാതെ മറ്റൊന്നുമാവുന്നില്ല.
നോട്ട് അസാധുവാക്കൽ കൊണ്ടുണ്ടായ പ്രത്യാഘാതങ്ങളെ ഒരുപക്ഷേ ഈ കണക്കുകൾ ഉൾക്കൊള്ളുന്നുണ്ടാവില്ലെന്നാണ് ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസിലെ അനീഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടത്. അമർത്യ സെന്നും പോൾ ക്രൂഗ്മാനും അടക്കമുള്ള സാമ്പത്തിക വിദഗ്ധരിൽനിന്ന് വിമർശനം നേരിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ കണക്കുകൾ ആശ്വാസം പകരുന്നതാണ്.
നോട്ട് അസാധുവാക്കൽ മൂലമുള്ള പ്രതിസന്ധികൾ താൽക്കാലികം മാത്രമാണെന്നാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും ആവർത്തിച്ചുകൊണ്ടിരുന്നത്. അത് ശരിയാണെന്ന് സമർഥിക്കുകയാണ് ഇപ്പോഴത്തെ കണക്കുകൾ. ലോകത്തേറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ കാലയളവിലും നിലനിൽക്കാനായത് മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം രാജ്യത്തിന് ദോഷകരമായില്ല എന്ന് സമർഥിക്കാൻ ബിജെപിക്കും അവരം നൽകും.