- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനവാഹിനികൾ നിർമ്മിക്കുന്നതിനു പകരം സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയ്ക്ക് ചൈനയുടെ ഉപദേശം; ഇന്ത്യയുടെ നീക്കം ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യത്തിൽ അസ്വസ്ഥത പൂണ്ട്; ചൈന യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ തുടങ്ങിയത് സാമ്പത്തിക വികസനത്തിനുശേഷമെന്നും ചൈനീസ് മാധ്യമത്തിന്റെ വിമർശനം
ബെയ്ജിങ്: വിമാനവാഹനിക്കപ്പൽ നിർമ്മിക്കുന്നതിന് പകരം ഇന്ത്യ സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവുമായി ചൈനീസ് മാധ്യമം. വ്യവസായവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ നിൽക്കുന്ന ഇന്ത്യ സ്വന്തമായി വിമാനവാഹനി കപ്പലുകൾ നിർമ്മിക്കാൻ ശ്രമിച്ചാൽ നിരവധി തടസങ്ങൾ നേരിടേണ്ടിവരുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം മുന്നറിയിപ്പ് നൽകുന്നു. 30 യുദ്ധ വിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തിയായിവരുകയാണ്. ഐഎൻഎസ് വിശാൽ എന്ന പേരിൽ മറ്റൊരു വിവാമനവാഹിനിയുടെ നിർമ്മാണവും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇതിനു പുറമേ, റഷ്യയിൽനിന്ന് വാങ്ങിച്ച അഡ്‌മിറൽ ഗോർഷ്‌കേവ് എന്ന പേരിലുള്ള റഷ്യൻ കപ്പൽ ഐഎൻഎസ് വിക്രമാദിത്യ എന്ന പേരിലാക്കി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ചൈനീസ് മാധ്യമത്തിൻെ വിമർശനം. ലോകത്തെ രണ്ടാമത്തെ ഏറ്റവും വിലയ സാമ്പത്തിക ശക്തിയെന്ന നിലയിൽ നാവികസേനയെ ശക്തമാക്കാൻ ചൈന പര്യാപ്തമാണ്. സാമ്പത്തിക വികസനം കൈവരിച്ചതിന്റെ പിൻബലത്ത
ബെയ്ജിങ്: വിമാനവാഹനിക്കപ്പൽ നിർമ്മിക്കുന്നതിന് പകരം ഇന്ത്യ സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവുമായി ചൈനീസ് മാധ്യമം. വ്യവസായവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ നിൽക്കുന്ന ഇന്ത്യ സ്വന്തമായി വിമാനവാഹനി കപ്പലുകൾ നിർമ്മിക്കാൻ ശ്രമിച്ചാൽ നിരവധി തടസങ്ങൾ നേരിടേണ്ടിവരുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം മുന്നറിയിപ്പ് നൽകുന്നു.
30 യുദ്ധ വിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തിയായിവരുകയാണ്. ഐഎൻഎസ് വിശാൽ എന്ന പേരിൽ മറ്റൊരു വിവാമനവാഹിനിയുടെ നിർമ്മാണവും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇതിനു പുറമേ, റഷ്യയിൽനിന്ന് വാങ്ങിച്ച അഡ്‌മിറൽ ഗോർഷ്‌കേവ് എന്ന പേരിലുള്ള റഷ്യൻ കപ്പൽ ഐഎൻഎസ് വിക്രമാദിത്യ എന്ന പേരിലാക്കി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ചൈനീസ് മാധ്യമത്തിൻെ വിമർശനം.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വിലയ സാമ്പത്തിക ശക്തിയെന്ന നിലയിൽ നാവികസേനയെ ശക്തമാക്കാൻ ചൈന പര്യാപ്തമാണ്. സാമ്പത്തിക വികസനം കൈവരിച്ചതിന്റെ പിൻബലത്തോടെയാണ് ചൈന യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതെന്നും ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവകാശപ്പെടുന്നു.
അക്ഷമയോടെയാണ് ഇന്ത്യ വിമാന വാഹനി കപ്പലുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നതെന്ന് ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നു. യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ വേഗം കുറയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യത്തിൽ അസ്വസ്ഥതപൂണ്ടാണ് ഇന്ത്യ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനൊരുങ്ങുന്നതെന്നും ചൈനീസ് പത്രം കുറ്റപ്പെടുത്തുന്നു.
നാവികസേനയുടെ 68 ാം വാർഷികം ചൈന കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് ചൈനീസ് യുദ്ധക്കപ്പലുകൾ 20 ഓളം രാജ്യങ്ങളിൽ സൗഹൃദ സന്ദർശനം നടത്തുന്നതിനുവേണ്ടി പുറപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്കെതിരായ പരാമർശം.