- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിലെ സമാധാനം കാക്കാൻ ഇന്ത്യൻ സൈന്യത്തെ നിലയ്ക്ക് നിർത്തണമെന്ന് ചൈന; ദോക്ലാം തർക്കത്തിൽ സമാധാനം നിലനിർത്താൻ ധാരണയായെന്നും വിദേശകാര്യവക്താവ്
ബീജിങ്: അതിർത്തിയിലെ സുരക്ഷയും സമാധാനവും നിലനിർത്താൻ ഇന്ത്യൻ സൈന്യത്തെ കർശനമായി നിയന്ത്രിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഈ വർഷത്തെ ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ചടങ്ങിലാണ് ഇക്കാര്യം ഉന്നയിച്ചത്. ചൈനീസ് സൈന്യത്തിന്റെ ഈ വർഷത്തെ ഇടപെടലുകളിൽ ദോക്ലാം വിഷയം എടുത്ത് പറഞ്ഞിരുന്നു. ദക്ഷിണ ചൈന കടൽ വിഷയത്തിലും ഇന്ത്യ-ചൈനാ അതിർത്തി സംബന്ധിച്ച വിഷയത്തിലും ചൈനയുടെ പരമാധികാരവും പൊതു താൽപര്യങ്ങളും സംരക്ഷിക്കാൻ സൈന്യം നിലകൊണ്ടുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കേണൽ റെൻ ഗോഖിയാൻ പറഞ്ഞു. അതിർത്തി സംബന്ധിച്ച കരാറുകൾ ഇന്ത്യ പാലിക്കുകയും സൈന്യത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോക്ലാം വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിന് വേണ്ടി ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.
ബീജിങ്: അതിർത്തിയിലെ സുരക്ഷയും സമാധാനവും നിലനിർത്താൻ ഇന്ത്യൻ സൈന്യത്തെ കർശനമായി നിയന്ത്രിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഈ വർഷത്തെ ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ചടങ്ങിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ചൈനീസ് സൈന്യത്തിന്റെ ഈ വർഷത്തെ ഇടപെടലുകളിൽ ദോക്ലാം വിഷയം എടുത്ത് പറഞ്ഞിരുന്നു. ദക്ഷിണ ചൈന കടൽ വിഷയത്തിലും ഇന്ത്യ-ചൈനാ അതിർത്തി സംബന്ധിച്ച വിഷയത്തിലും ചൈനയുടെ പരമാധികാരവും പൊതു താൽപര്യങ്ങളും സംരക്ഷിക്കാൻ സൈന്യം നിലകൊണ്ടുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കേണൽ റെൻ ഗോഖിയാൻ പറഞ്ഞു.
അതിർത്തി സംബന്ധിച്ച കരാറുകൾ ഇന്ത്യ പാലിക്കുകയും സൈന്യത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോക്ലാം വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിന് വേണ്ടി ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.