പനജി: ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി. ഇഷാനി ജോഹറാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽവച്ച് നടന്ന ആഘോഷപൂർവമായ ചടങ്ങിലായിരുന്നു വിവാഹം.

https://www.instagram.com/p/Ca2Wv1kKOZ9/?utm_source=ig_web_copy_link'പരസ്പര പൂരകങ്ങളാകാനും പൂർത്തീകരിക്കാനും. ഈ ദിവസം ഇത്രമാത്രം സ്‌പെഷലാക്കിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ വിവാഹം സ്വപ്നതുല്യമാക്കിയ ഗോവയിലെ ടീമംഗങ്ങൾക്കും നന്ദി' വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ചാഹർ സമൂഹമാധ്യമത്തിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Rahul Chahar (@rdchahar1)

 
 
 
View this post on Instagram

A post shared by Rahul Chahar (@rdchahar1)

കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലാണ് രാഹുൽ ചാഹർ ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഇതുവരെ ഒരു ഏകദിനത്തിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. ഇത്തവണ ഐപിഎൽ താരലേലത്തിൽ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് ചാഹറിനെ സ്വന്തമാക്കിയത്.