- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര സംഘടനയുടെ തുടക്കക്കാരും ആസ്ഥാന ഉടമകളുമായി ഇന്ത്യ; മോദി ചെയർമാനായി രൂപീകരിച്ച ഇന്റർനാഷണൽ സോളാർ അലയൻസിന് തുടക്കം; തുടക്കത്തിൽത്തന്നെ 62 രാജ്യങ്ങൾ അംഗത്വമെടുത്തു
ന്യൂഡൽഹി: ഭാവിയുടെ സുരക്ഷയ്ക്കായി പ്രകൃതിദത്തമായ ഊർജസ്രോതസ്സുകളെ കൂടുതലായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ സൗരോർജത്തിന്റെ വ്യാപനത്തിനും പങ്കുവെക്കലിനുമായി ഒരു അന്താരാഷ്ട്ര സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽവിരിഞ്ഞ ഈ ആശയം ഒടുവിൽ രൂപംകൊണ്ടു. അന്താരാഷ്ട്ര സൗരോർജ സഖ്യം (ഇന്റർനാഷണൽ സോളാർ അലയൻസ്) എന്ന സംഘടനയ്ക്ക് ഡൽഹിയിൽ തുടക്കം കുറിച്ചു. പ്രധാനമന്ത്രി ചെയർമാനായ സംഘടനയിൽ തുടക്കത്തിൽത്തന്നെ 62 രാജ്യങ്ങൾ അംഗത്വവുമെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഊർജപ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഊർജമെത്തിക്കുക, അധികമുള്ള ഊർജം മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുക തുടങ്ങിയവയാണ് ഐഎസ്എയുടെ ലക്ഷ്യങ്ങൾ. 23 രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ഉദ്ഘാടന യോഗത്തിൽ ഫ്രഞ്ച് പ്‌സിഡന്റ് എമ്മാനുവൽ മാക്രോൺ സഹാദ്ധ്യക്ഷനായി. 10 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുന്നതാണ് പുതിയ സംരംഭം. 2022-ഓടെ 175 ഗിഗാവാട്ട് പുന
ന്യൂഡൽഹി: ഭാവിയുടെ സുരക്ഷയ്ക്കായി പ്രകൃതിദത്തമായ ഊർജസ്രോതസ്സുകളെ കൂടുതലായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ സൗരോർജത്തിന്റെ വ്യാപനത്തിനും പങ്കുവെക്കലിനുമായി ഒരു അന്താരാഷ്ട്ര സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽവിരിഞ്ഞ ഈ ആശയം ഒടുവിൽ രൂപംകൊണ്ടു. അന്താരാഷ്ട്ര സൗരോർജ സഖ്യം (ഇന്റർനാഷണൽ സോളാർ അലയൻസ്) എന്ന സംഘടനയ്ക്ക് ഡൽഹിയിൽ തുടക്കം കുറിച്ചു. പ്രധാനമന്ത്രി ചെയർമാനായ സംഘടനയിൽ തുടക്കത്തിൽത്തന്നെ 62 രാജ്യങ്ങൾ അംഗത്വവുമെടുത്തു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഊർജപ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഊർജമെത്തിക്കുക, അധികമുള്ള ഊർജം മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുക തുടങ്ങിയവയാണ് ഐഎസ്എയുടെ ലക്ഷ്യങ്ങൾ. 23 രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ഉദ്ഘാടന യോഗത്തിൽ ഫ്രഞ്ച് പ്‌സിഡന്റ് എമ്മാനുവൽ മാക്രോൺ സഹാദ്ധ്യക്ഷനായി. 10 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുന്നതാണ് പുതിയ സംരംഭം.
2022-ഓടെ 175 ഗിഗാവാട്ട് പുനരുപയോഗ യോഗ്യമായ ഊർജം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഇത്രയും വിശാലമായ പദ്ധതി ഇന്ത്യൻ സർക്കാർ ആവിഷ്‌കരിച്ച് മുന്നേറുന്നതുകൊണ്ടാണ് എഎസ്എയുടെ രൂപീകരണ യോഗത്തിന് ഡൽഹി വേദിയാകാനും അതിൽ ഇന്ത്യക്ക് ചെയർമാൻ സ്ഥാനം കിട്ടാനും ഇടയാക്കിയത്. ലോകത്തേറ്റവും വലിയ റിന്യൂവബിൾ എനർജി പ്രോജക്ടാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
ഐഎസ്എയുടെ ആസ്ഥാനം ഡൽഹിക്കടുത്ത് ഗുഡ്ഗാവിലായിരിക്കും. ആദ്യമായാണ് ഒരു അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ഇന്ത്യയിൽ ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. 2015-ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി മോദി മുന്നോട്ടുവെച്ച ആശയമാണ് സൗരോർജ സഖ്യം എന്നത്. കാലാവസ്ഥാ ഉച്ചകോടിയിൽത്തന്നെ ഈ ആശയത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതാണ് പിന്നീടൊരു അന്താരാഷ്ട്ര സംഘടനയായി വളർന്നതും ഫ്രാൻസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ അതിൽ അംഗങ്ങളായതും.
32 രാജ്യങ്ങൾ ഇതിനകം ഐഎസ്എയുടെ മാർഗനിർദേശങ്ങൾ അംഗീകരിച്ച് കരാറിലൊപ്പുവെച്ചിട്ടുണ്ട്. 30 രാജ്യങ്ങൾകൂടി അതിൽ ചേരാനുല്‌ള സന്നദ്ധതയും അറിയിച്ചു. ആയിരം ഗിഗാവാട്ട് (ഒരു ടെട്രാ വാട്ട്) ഉതപാദിപ്പിക്കുന്നതിനാവശ്യമായ ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം കണ്ടെത്തുകയാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം. 2030-ഓടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറയുന്നു.
സംഘടനയുടെ ആദ്യ സമ്മേളനത്തോട് അനുബന്ധിച്ച് സംസാരിക്കവേ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ വേദങ്ങളിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ആഗോള സോളാർ വിപ്ലവമാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ആത്മാവായാണ് വേദങ്ങളിൽ സൂര്യനെ കണക്കാക്കുന്നത്. ജീവനെ പരിപോഷിപ്പിക്കുന്ന ശക്തിയാണത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും നമ്മൾ വേദങ്ങളുടെ ആ വഴിയിലേക്ക് തന്നെ തിരിയണമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ടതും ലാഭകരമായതുമായ സോളാർ ഔർജ്ജം എല്ലാവർക്കും ലഭ്യമാക്കണം. കൂടുതൽ ഗവേഷണങ്ങളിലൂടെ സോളാർ ഊർജ്ജ ഉൽപാദനം വർദ്ധിപ്പിക്കണം-മോദി പറഞ്ഞു.
ഫ്രഞ്ച് പ്രസഡന്റ് ഇമ്മാനുവൽ മാക്രോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ 50ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.