- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ അനാവശ്യ ഇടപെടൽ; വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ; ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അതൃപ്തി അറിയിച്ചത് വിദേശകാര്യ സെക്രട്ടറി
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചകൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് തുല്യമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഇന്ത്യയിൽ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ അടക്കം ബ്രിട്ടീഷ് പാർലമെൻറിൽ ചർച്ചയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചത്.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സാണ്ടർ ഏലീസിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ കാർഷിക പരിഷ്‌കാരങ്ങളെപ്പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ അനാവശ്യ ചർച്ച നടത്തിയതിൽ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. മറ്റൊരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
90 മിനിട്ട് നീണ്ട ചർച്ച ബ്രിട്ടീഷ് പാർലമെന്റിൽ തിങ്കളാഴ്ചയാണ് നടന്നത്. ലേബർ പാർട്ടിയിലെ നിരവധി എംപിമാരും ലിബറൽ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും കർഷക സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തുമ്പോൾ ആശങ്ക നേരിട്ടറിയിക്കുമെന്ന് യു.കെ. സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അടുത്തിടെ ചില ബ്രിട്ടീഷ് എംപിമാർ ഇന്ത്യയിൽ സമാധാനപരമായ സമരങ്ങളും, മാധ്യമ സ്വതന്ത്ര്യവും ഹനിക്കുന്നു എന്ന് ആരോപിച്ച് ഓൺലൈൻ ക്യംപെയിനുകളും മറ്റും തുടങ്ങിയിരുന്നു. നവംബർ 28 മുതൽ ഡൽഹി അതിർത്തിയിൽ തുടങ്ങിയ കർഷക സമരത്തിന്റെ പാശ്ചത്തലത്തിലാണ് ചില ഇന്ത്യൻ വംശജരായ എംപിമാർ അടക്കം ഇത്തരം ചർച്ചകൾ ഉയർത്തി രംഗത്ത് എത്തിയത്. അതേ സമയം ഇന്ത്യയുടെ കാർഷിക പരിഷ്കരണ നിയമങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ബ്രിട്ടീഷ് ഏഷ്യൻകാര്യ വിദേശ സഹമന്ത്രി നിജിൽ ആഡംസ് വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ