വാഷിങ്ടൺ: ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയിൽ സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് യുഎസ്. വികസനത്തിന്റെ കാര്യത്തിൽ പ്രധാന എതിരാളിയായ ചൈനയെ പിന്നിലാക്കുന്നതിനാണ് ഇന്ത്യയുടെ ശ്രമം. യുഎസിനെപ്പോലുള്ള രാജ്യത്തിനുവരെ വിവിധ സാധ്യതകൾ അവർ മുന്നോട്ടുവയ്ക്കുന്നു.

ഒട്ടേറെ മേഖലകളിൽ ഇന്ത്യ വളരുകയാണെന്നും യുഎസ് നിയമജ്ഞൻ റോബർട്ട് ഒർ പറഞ്ഞു. യുഎസ് ലീഡർഷിപ്പ് ഇൻ ഏഷ്യ പസഫിക് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗരോർജം, കാറ്റ് എന്നിവയിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. ഗാർഹിക, രാജ്യാന്തര തലത്തിൽ ഇവയെ നിക്ഷേപിക്കുകയാണവർ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സ്മാർട്ട് സിറ്റി പദ്ധതികളിൽ വിവിധ ഘടകങ്ങളുണ്ട്. വികസന കാര്യങ്ങളിലും സാമ്പത്തിക മേഖലയിലും ശ്രദ്ധപതിപ്പിച്ചുകൊണ്ടുള്ള തന്ത്രപ്രധാന നിലപാടുകളാണ് ഇന്ത്യയുടേതെന്നും ഒർ കൂട്ടിച്ചേർത്തു.