- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് തട്ടകത്തിൽ സൈന്യം മിന്നൽ ആക്രമണം നടത്തിയപ്പോൾ കളിക്കളത്തിൽ അയൽരാജ്യത്തെ തകർത്തു ഇന്ത്യയുടെ ചുണക്കുട്ടികൾ; അണ്ടർ 18 ഏഷ്യ കപ്പ് ഹോക്കിയിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ
ധാക്ക: മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ സൈന്യത്തിനു പിന്നാലെ കളിക്കളത്തിലും പാക്കിസ്ഥാൻ ഇന്ത്യയുടെ ചൂടറിഞ്ഞു. അണ്ടർ-18 ഏഷ്യാകപ്പ് ഹോക്കി സെമിഫൈനലിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു ഇന്ത്യയുടെ ചുണക്കുട്ടികൾ. ആദ്യമേ ലീഡു നേടിയ ടീം ഇടവേളയ്ക്ക് പിരിയുമ്പോൾ രണ്ടു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ മൂന്നാം ഗോളും നേടി. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന 10 മിനിറ്റിനിടെയാണ് പാക്കിസ്ഥാൻ ആശ്വാസ ഗോൾ നേടിയത്. ടൂർണമെന്റിൽ ആതിഥേയരായ ബംഗ്ലാദേശിനോട് നേരത്തെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഫൈനലിൽ ഈ കണക്കു തീർക്കുമെന്ന പ്രതിജ്ഞയിലാണ് ഇന്ത്യൻ ടീം.
ധാക്ക: മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ സൈന്യത്തിനു പിന്നാലെ കളിക്കളത്തിലും പാക്കിസ്ഥാൻ ഇന്ത്യയുടെ ചൂടറിഞ്ഞു. അണ്ടർ-18 ഏഷ്യാകപ്പ് ഹോക്കി സെമിഫൈനലിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്.
ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ.
തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു ഇന്ത്യയുടെ ചുണക്കുട്ടികൾ. ആദ്യമേ ലീഡു നേടിയ ടീം ഇടവേളയ്ക്ക് പിരിയുമ്പോൾ രണ്ടു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ മൂന്നാം ഗോളും നേടി.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന 10 മിനിറ്റിനിടെയാണ് പാക്കിസ്ഥാൻ ആശ്വാസ ഗോൾ നേടിയത്.
ടൂർണമെന്റിൽ ആതിഥേയരായ ബംഗ്ലാദേശിനോട് നേരത്തെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഫൈനലിൽ ഈ കണക്കു തീർക്കുമെന്ന പ്രതിജ്ഞയിലാണ് ഇന്ത്യൻ ടീം.