- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടു പ്ലസ് ടു മീറ്റിങ് വഴി അമേരിക്ക ലക്ഷ്യമാക്കിയത് ഇനി ഏഷ്യയിൽ ഇന്ത്യക്കൊപ്പം മാത്രമെന്ന സൂചന ലോകത്തോടു പറയാൻ; ഇന്ത്യൻ പ്രതിരോധ സാങ്കേതിക വിദ്യ നവീകരിക്കാൻ വാരിക്കോരി സഹായം ലഭിക്കും; പാക്കിസ്ഥാനെ പരസ്യമായി തള്ളിപ്പറഞ്ഞും ഇന്ത്യൻ ചങ്ങാത്തം ഉറപ്പിച്ച് നയതന്ത്ര നേട്ടം; ആശങ്കപ്പെടേണ്ടത് ചൈനീസ്-പാക്-ഇറാൻ അച്ചുതണ്ടിന്റെ വളർച്ചയെന്ന് നിരീക്ഷകർ
ന്യൂഡൽഹി: അമേരിക്കയുമായുള്ള സമ്പൂർമ സൈനിക സഹകരണത്തിനുള്ള കോംകാസ (കമ്യൂണിക്കേഷൻസ്, കോംബാറ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്) കരാറിൽ ഒപ്പുവെച്ചതോടെ, ഇന്ത്യ രാജ്യന്തര നയതന്ത്ര തലത്തിൽ പിന്നിട്ടത് സുപ്രധാന നാഴികകല്ല്. ഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യ-യു.എസ്. ടു പ്ലസ് ടു ചർച്ചയിൽ ഒ്പ്പുവെച്ച കരാറിന് സൈനിക ഉടമ്പടിക്കപ്പുറത്തേക്ക് വലിയ മാനങ്ങളുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു. യു.എസ്. നിർമ്മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതിക വിദ്യ കൈമാറുന്നതാണ് കരാറിലെ പ്രധാന ധാരണയെങ്കിലും, ഏഷ്യയിൽ അമേരിക്കയുടെ പ്രധാന സൈനിക പങ്കാളി ഇന്ത്യയാണെന്ന് പ്രഖ്യാപിക്കുകയാണ് ഈ കരാറിലൂടെ നടപ്പാക്കിയത്. അടുത്തവർഷം ഇന്ത്യ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായിട്ടുണ്ട്. ഇതും മേഖലയിൽ ശക്തിപ്രാപിക്കുന്ന പാക്കിസ്ഥാൻ-ചൈന കൂട്ടുകെട്ടിനുള്ള ശക്തമായ മറുപടിയായി മാറും. ഭീകരവാദത്തെ സംയുക്തമായി ചെറുക്കുമെന്ന പ്രഖ്യാപനവും ടു പ്ലസ് ടു ചർച്ചയിൽ പാക്കിസ്ഥാനുനേരെ ഇന്ത്യയും അമേരിക്കയും തൊടുത്തുവെച്ച ആയുധമാണ്. പാക്കിസ്ഥാനാണ് ഭീകരവാദത്തി
ന്യൂഡൽഹി: അമേരിക്കയുമായുള്ള സമ്പൂർമ സൈനിക സഹകരണത്തിനുള്ള കോംകാസ (കമ്യൂണിക്കേഷൻസ്, കോംബാറ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്) കരാറിൽ ഒപ്പുവെച്ചതോടെ, ഇന്ത്യ രാജ്യന്തര നയതന്ത്ര തലത്തിൽ പിന്നിട്ടത് സുപ്രധാന നാഴികകല്ല്. ഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യ-യു.എസ്. ടു പ്ലസ് ടു ചർച്ചയിൽ ഒ്പ്പുവെച്ച കരാറിന് സൈനിക ഉടമ്പടിക്കപ്പുറത്തേക്ക് വലിയ മാനങ്ങളുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
യു.എസ്. നിർമ്മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതിക വിദ്യ കൈമാറുന്നതാണ് കരാറിലെ പ്രധാന ധാരണയെങ്കിലും, ഏഷ്യയിൽ അമേരിക്കയുടെ പ്രധാന സൈനിക പങ്കാളി ഇന്ത്യയാണെന്ന് പ്രഖ്യാപിക്കുകയാണ് ഈ കരാറിലൂടെ നടപ്പാക്കിയത്. അടുത്തവർഷം ഇന്ത്യ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായിട്ടുണ്ട്. ഇതും മേഖലയിൽ ശക്തിപ്രാപിക്കുന്ന പാക്കിസ്ഥാൻ-ചൈന കൂട്ടുകെട്ടിനുള്ള ശക്തമായ മറുപടിയായി മാറും.
ഭീകരവാദത്തെ സംയുക്തമായി ചെറുക്കുമെന്ന പ്രഖ്യാപനവും ടു പ്ലസ് ടു ചർച്ചയിൽ പാക്കിസ്ഥാനുനേരെ ഇന്ത്യയും അമേരിക്കയും തൊടുത്തുവെച്ച ആയുധമാണ്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് തുറന്നുപറഞ്ഞില്ലെങ്കിലും ഇന്ത്യയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ അത്തരമൊരു പരാമർശം കൊണ്ടുവരാനായത് നയതന്ത്ര വിജയമായും വിലയിരുത്തപ്പെടുന്നു. അമേരിക്കയുമായുള്ള വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യ എത്രത്തോളം വിലമതിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ടു പ്ലസ് ടു ചർച്ചയുടെ തുടക്കം മുതലുള്ള കാര്യങ്ങൾ.
അമേരിക്കൻ പ്രതിനിധികളായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെയും ബുധനാഴ്ച വൈകിട്ട് വിമാനത്താവളത്തിയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമല സീതാരാമനും സ്വീകരിച്ചത്. കഴിഞ്ഞവർഷം നടന്ന ട്രംപ്-മോദി കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു യോഗത്തെക്കുറിച്ച് ധാരണയായത്. ആദ്യ യോഗത്തിലൂടെതന്നെ നിർണായകമായ നേട്ടം കൈവരിക്കാനും ഇന്ത്യക്കായി.
പ്രതിരോധ രംഗത്തെ സഹകരണത്തിനൊപ്പം കോംകാസ കരാർ ഇന്ത്യക്ക് കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. യു.എസ്. നിർമ്മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതിക വിദ്യ കൈമാറാൻ അമേരിക്ക സമ്മതിച്ചതോടെ, വ്യോമസേനയുടെയും മറ്റും ഹെലിക്കോപ്റ്ററുകളിലും വിമാനങ്ങളിലും ഉന്നത നിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങൾ സ്ഥാപിക്കാൻ ഇന്ത്യക്കാവും. പ്രതിരോധ രംഗത്ത് ഇത് വലിയ കുതിച്ചുചാട്ടമാകുമെന്നും കരുതുന്നു.
കോംകാസ കരാറോടെ, പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ ഏറ്റവുമടുത്ത പങ്കാളിയായി അമേരിക്ക മാറും. റഷ്യയുമായി ഒട്ടേറെ പ്രതിരോധ കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടുണ്ട്. ഇതിന് ഈ നീക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയും ഒരുഭാഗത്ത് ഉയരുന്നുണ്ട്. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി വൻതോതിൽ വെട്ടിക്കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം മാത്രമാണ് ടു പ്ലസ് ടു ചർച്ചയിൽ കൃത്യമായ തീരുമാനത്തിലെത്താതെ പോയത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.
പാക്കിസ്ഥാനും ചൈനയും ഇറാനുമായും മേഖലയിലുണ്ടാകുന്ന കൂട്ടുകെട്ടിന് ശക്തമായ മറുപടിയാണ് ഇന്ത്യ-യു.എസ്. സൈനിക സഹകരണ ധാരണ. ആണവ കരാറിനുശേഷമുള്ള ഏറ്റവും വലിയ ഉടമ്പടിയയാണ് ഇത് വിലയിരുത്തപ്പെടുന്നത്. റഷ്യയിൽനിന്നുള്ള എസ്-400 മിസൈൻ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ഇടപെടില്ലെന്നും അമേരിക്ക വ്യകമാക്കിയത് ചർച്ച ശരിയായ ദിശയിൽതന്നെയാണ് മുന്നേറിയെന്നതിന് തെളിവാണ്.