- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി കിട്ടിയാൽ ചൈനക്ക് എട്ടിന്റെ പണി കൊടുക്കാൻ തയ്യാറായി ഇന്ത്യ; ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ ഒരുമിക്കുന്ന ചതുർരാഷ്ട്ര സഖ്യം ഒരുങ്ങി; ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ സഖ്യത്തിന് വലിയ പ്രാധാന്യം
മനില:ഇന്തോ-പസഫിക്ക് പ്രദേശത്തെ ചൈനയുടെ മേധാവിത്വം അവസാനിപ്പിക്കാൻ പുതിയ തീരമാനവുമായി ഇന്ത്യ രംഗത്തെത്തി.ഇതിനിയ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. മഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായാണ് ഈ നാല് രാജ്യങ്ങളും ഒരുമിക്കുന്നത്.ഇതിനായി ആസിയാൻ ഉച്ചകോടിക്കിടെ ഈ രാജ്യങ്ങളുടെ പ്രതിനിധികൾ മനിലയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ചതുർരാഷ്ട്ര കൂട്ടായ്മയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി പ്രണയ് വർമ, ജോയിന്റ് സെക്രട്ടറി വിനയ് കുമാർ എന്നിവരാണ് പങ്കെടുത്തത്. യു.എസ് പ്രതിനിധിയായി എത്തിയത് ആലിസ് വെൽസായിരുന്നു. യു.എസ്-ഇന്ത്യ-ജപ്പാൻ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയും ചേരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സഖ്യത്തിൽ തങ്ങളോടൊപ്പം ഓസ്ട്രേലിയ അണിചേരണമെന്ന് യു.എസും ആവശ്യപ്പെട്ടിരുന്നു ഇതോടെയാണ് ഓസ്ട്രേലിയയും ചേർന്ന് അതി ശക്തമായ ചതുർരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചത്. ദക്ഷിണ ചൈനാക്കട
മനില:ഇന്തോ-പസഫിക്ക് പ്രദേശത്തെ ചൈനയുടെ മേധാവിത്വം അവസാനിപ്പിക്കാൻ പുതിയ തീരമാനവുമായി ഇന്ത്യ രംഗത്തെത്തി.ഇതിനിയ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു.
മഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായാണ് ഈ നാല് രാജ്യങ്ങളും ഒരുമിക്കുന്നത്.ഇതിനായി ആസിയാൻ ഉച്ചകോടിക്കിടെ ഈ രാജ്യങ്ങളുടെ പ്രതിനിധികൾ മനിലയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ചതുർരാഷ്ട്ര കൂട്ടായ്മയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി പ്രണയ് വർമ, ജോയിന്റ് സെക്രട്ടറി വിനയ് കുമാർ എന്നിവരാണ് പങ്കെടുത്തത്. യു.എസ് പ്രതിനിധിയായി എത്തിയത് ആലിസ് വെൽസായിരുന്നു.
യു.എസ്-ഇന്ത്യ-ജപ്പാൻ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയും ചേരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സഖ്യത്തിൽ തങ്ങളോടൊപ്പം ഓസ്ട്രേലിയ അണിചേരണമെന്ന് യു.എസും ആവശ്യപ്പെട്ടിരുന്നു ഇതോടെയാണ് ഓസ്ട്രേലിയയും ചേർന്ന് അതി ശക്തമായ ചതുർരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചത്.
ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ, സഖ്യത്തിന്റെ ഓരോ നീക്കവും നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്. സ്വതന്ത്രവും തുറന്നതും സമൃദ്ധിയുള്ളതും ഏവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്ക് പ്രദേശമാണ് ലക്ഷ്യമെന്ന് ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ പറഞ്ഞു.
സഖ്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുർരാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.