- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധ ആശ്രിതത്വം ഉറപ്പിച്ച് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി മറിച്ചുവിറ്റ് കാശുണ്ടാക്കുന്ന അമേരിക്കൻ തന്ത്രം പാളുന്നു; വിപണിയിലെ ഏറ്റവും വലിയ ആവശ്യക്കാർ അമേരിക്കയ്ക്കുനേരെ മുഖം തിരിക്കുന്നു; ഇറാനെതിരേയുള്ള ഉപരോധവും ചൈനയുമായുള്ള വ്യാപാരയുദ്ധവും ലോകത്തിന്റെ ഗതി തന്നെ മാറ്റും; എണ്ണക്കളിയിൽ നിലപാടെടുക്കാനാവാതെ വിരണ്ട് ഇന്ത്യ
ന്യൂഡൽഹി: ഇറാനെതിരേ ഏകപക്ഷീയമായ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയതിന് പിന്നിൽ എണ്ണക്കച്ചവടത്തിലൂടെയുണ്ടാക്കുന്ന പണക്കൊതിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇറാനിൽനിന്നുള്ള ഇറക്കുമതി പ്രമുഖ രാജ്യങ്ങൾ നിർത്തുന്നതോടെ, മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എണ്ണ മറിച്ചുവിറ്റ് കോടികളുണ്ടാക്കാമെന്നാണ് അമേരിക്കൻ പൂതി. എന്നാൽ, അമേരിക്കയുമായി തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ച ചൈന പശ്ചിമാഫ്രിക്കയിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും വൻതോതിൽ ക്രൂഡോയിൽ വാങ്ങാൻ തുടങ്ങിയതോടെ, അമേരിക്കൻ പദ്ധതി പാളിത്തുടങ്ങി. ലോകത്തെ എണ്ണക്കച്ചവടത്തെ നിയന്ത്രിക്കുകയെന്നതാണ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയമെന്ന് നിരീക്ഷകർ പറയുന്നു. ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യമായ ഇറാനുമേൽ നവംബർ നാലുമുതൽ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനിൽനിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ആശ്രിതരാജ്യങ്ങൾക്ക് അമേരിക്ക നിർദ്ദേശം നൽകുകയും ചെയ്തു. അമേരിക്കയുടെ നിർദേശത്തെത്തുടർന്ന് ഇറാനിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയും വൻതോതിൽ കുറച്ചു.
ന്യൂഡൽഹി: ഇറാനെതിരേ ഏകപക്ഷീയമായ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയതിന് പിന്നിൽ എണ്ണക്കച്ചവടത്തിലൂടെയുണ്ടാക്കുന്ന പണക്കൊതിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇറാനിൽനിന്നുള്ള ഇറക്കുമതി പ്രമുഖ രാജ്യങ്ങൾ നിർത്തുന്നതോടെ, മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എണ്ണ മറിച്ചുവിറ്റ് കോടികളുണ്ടാക്കാമെന്നാണ് അമേരിക്കൻ പൂതി. എന്നാൽ, അമേരിക്കയുമായി തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ച ചൈന പശ്ചിമാഫ്രിക്കയിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും വൻതോതിൽ ക്രൂഡോയിൽ വാങ്ങാൻ തുടങ്ങിയതോടെ, അമേരിക്കൻ പദ്ധതി പാളിത്തുടങ്ങി.
ലോകത്തെ എണ്ണക്കച്ചവടത്തെ നിയന്ത്രിക്കുകയെന്നതാണ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയമെന്ന് നിരീക്ഷകർ പറയുന്നു. ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യമായ ഇറാനുമേൽ നവംബർ നാലുമുതൽ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനിൽനിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ആശ്രിതരാജ്യങ്ങൾക്ക് അമേരിക്ക നിർദ്ദേശം നൽകുകയും ചെയ്തു. അമേരിക്കയുടെ നിർദേശത്തെത്തുടർന്ന് ഇറാനിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയും വൻതോതിൽ കുറച്ചു. എന്നാൽ, ഈ തീരുമാനത്തോട് ചൈന വിയോജിച്ചതോടെ, അമേരിക്കയുടെ പദ്ധതി പൂർണമായും വിജയിച്ചതുമില്ല.
എണ്ണ കയറ്റുമതിയിൽ അടുത്തകാലംവരെ അമേരിക്ക സജീവമായിരുന്നില്ല. 2015-ലാണ് ക്രൂഡോയിൽ കയറ്റുമതിയിലുണ്ടായിരുന്ന നിയന്ത്രണം അമേരിക്ക നീക്കിയത്. അതോടെ, ദിവസം പതിനായിരത്തോളം ബാരൽ ക്രൂഡ് ഓയിൽ മാത്രം കയറ്റുമതി ചെയ്തിരുന്ന അവസ്ഥ മാറി. ഇപ്പോൾ ദിവസം 20 ലക്ഷം ബാരൽ ക്രൂഡോയിലാണ് അമേരിക്കയിൽനിന്ന് വിദേശത്തേക്ക് പോകുന്നത്. ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കാണ് അമേരിക്കൻ എണ്ണ കപ്പൽകയറിയെത്തുന്നത്.
അമേരിക്കയിൽനിന്ന് ദക്ഷിണകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി ഓഗസ്റ്റിൽ റെക്കോഡിലെത്തി. ദിവസം 2,67,000 ബാരൽ എ്ണ്ണയാണ് ദക്ഷിണകൊറിയയിലെത്തിയത്. 313 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. ജപ്പാനിലേക്കും ഇന്ത്യയിലേക്കുമുള്ള അമേരിക്കൻ കയറ്റുമതിയും വൻതോതിൽ കൂടി. യഥാക്രമം 198 ശതമാനവും 165 ശതമാനവും വളർച്ച. ബ്രി്ട്ടൻ, ഇറ്റലി, നെതർലൻഡ്‌സ് എന്നീരാജ്യങ്ങളും അമേരിക്കൻ ക്രൂഡോയിലിനെ ആശ്രയിക്കുന്നത് വർധിച്ചു.
എന്നാൽ, ചൈന ഇക്കാര്യത്തിൽ മറിച്ചൊരു നിലപാടെടുത്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. 2016 സെപ്റ്റംബറിനുശേഷം ആദ്യമായി അമേരിക്കയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യേണ്ടെന്ന് ചൈന ഓഗസ്റ്റിൽ തീരുമാനിച്ചു. ജൂലൈയിൽ 1.2 കോടി ബാരൽ ഇറക്കുമതി ചെയ്ത രാജ്യമാണ് ചൈന. ലോകത്തേറ്റവും കൂടുതൽ ഇന്ധനോപഭോഗമുള്ള രാജ്യമായ ചൈന ഇറക്കുമതി നിർത്തിയത് അമേരിക്കയ്ക്ക് വലിയ നടുക്കമാണ് ഉണ്ടാക്കിയത്
ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ, എണ്ണക്കച്ചവടത്തിൽ കുത്തകയാകാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. ഇറാനുമേൽ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധത്തെ ചൈന കണക്കിലെടുത്തിട്ടില്ലെങ്കിലും ഇന്ത്യയും ജപ്പാനും ദക്ഷിണകൊറിയയുമടക്കമുള്ള രാജ്യങ്ങൾ ഇറക്കുമതി കുറച്ചുതുടങ്ങി. ഇറാനിൽനിന്നുള്ള ഇറക്കുമതി കുറച്ചതിലൂടെയുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ സൗദിയും മറ്റ് ഒപ്പെക്ക് രാജ്യങ്ങളും തയ്യാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിട്ടുമുണ്ട്.