- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓവലിൽ ചരിത്രജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ബൗളർമാർ; ആതിഥേയരെ കീഴടക്കിയത് 157 റൺസിന്; റൂട്ടും സംഘവും രണ്ടാം ഇന്നിങ്‌സിൽ 210 റൺസിന് പുറത്ത്; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിൽ; മാഞ്ചസ്റ്ററിൽ സമനില പിടിച്ചാലും പരമ്പര ഉറപ്പിക്കാം
ലണ്ടൻ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സിൽ ലീഡ് വഴങ്ങിയിട്ടും കരുത്തോടെ തിരിച്ചടിച്ച ഇന്ത്യയ്ക്ക് 157 റൺസിന്റെ അവിസ്മരണീയ വിജയം. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിൽ 210 റൺസിന് ചുരുട്ടിക്കൂട്ടിയ ഇന്ത്യൻ ബൗളർമാരാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 368 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ജോ റൂട്ടും സംഘവും 210 റൺസുമായി കൂടാരം കയറി.
സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും ഓൾറൗണ്ട് മികവ് പുലർത്തിയ ശാർദുൽ ഠാക്കൂറിന്റെയും പ്രകടനങ്ങൾ നാലാം ടെസ്റ്റിൽ നിർണായകമായി. സ്‌കോർ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്സിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ പത്തിന് മാഞ്ചെസ്റ്ററിൽ വെച്ച് നടക്കും.
ഓവലിൽ അവസാനദിനം വിജയത്തിലേക്ക് ബാറ്റു വീശാനാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ 100 റൺസടിച്ച് റോറി ബേൺസും ഹസീബ് ഹമീദും വിജയത്തിലേക്കുള്ള വഴി വെട്ടുകയും ചെയ്തു. എന്നാൽ റോറി ബേൺസിനെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഷർദ്ദുൽ ഠാക്കൂർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.125 പന്തുകളിൽ നിന്നും 50 റൺസെടുത്ത താരത്തെ ശാർദുൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മലാൻ അനാവശ്യ റണ്ണിന് ശ്രമിച്ച് റൺ ഔട്ടായി. വെറും അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
A good ball to end an impressive innings.
- England Cricket (@englandcricket) September 6, 2021
Scorecard/Clips: https://t.co/Kh5KyTSOMS
???????????????????????????? #ENGvIND ???????? pic.twitter.com/KS68VzSIsn
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇംഗ്ലണ്ട് പതറി. ഡേവിഡ് മലാന് ശേഷം ഓപ്പണർ ഹസീബിനെ ഇംഗ്ലണ്ടിന് നഷ്ടമായി. 193 പന്തുകളിൽ നിന്നും 63 റൺസെടുത്ത ഹസീബിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. ആദ്യ ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ഓലി പോപ്പായിരുന്നു പിന്നീട് ക്രീസിലെത്തിയത്. എന്നാൽ പോപ്പിനെ(2) നിലയുറപ്പിക്കാൻ അനുവദിക്കാതെ ബുമ്ര മടക്കി. പിന്നാലെ ജോണി ബോയർസ്റ്റോയെ മനോഹരമായൊരു യോർക്കറിൽ കടപുഴക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഏൽപ്പിച്ച ഇരട്ടപ്രഹരത്തിൽ നിന്ന് ഇംഗ്ലണ്ട് കരകയറിയില്ല.
???? ????
- SonyLIV (@SonyLIV) September 6, 2021
???? Bumrah & ???????? are on fire at the Oval ????
Tune into #SonyLIV now ???? https://t.co/E4Ntw2hJX5 ????????#ENGvsINDonSonyLIV #ENGvIND #JonnyBairstow #MoeenAli pic.twitter.com/eBzYmaThM6
ബുമ്രയുടെ യോർക്കറിൽ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിൻ കെണിയിൽ മൊയീൽ അലി(0) വീണു. അക്കൗണ്ട് തുറക്കും മുമ്പെ അലിയെ ഷോർട്ട് ലെഗ്ഗിൽ സൂര്യകുമാർ യാദവിന്റെ കൈകകളിലെത്തിച്ച് ജഡേജ ഇംഗ്ലണ്ടിന്റെ തകർച്ച വേഗത്തിലാക്കി. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 100 എന്ന സ്‌കോറിൽ നിന്നും 147 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.
ഒരറ്റത്ത് വിക്കറ്റുകൾ നിലംപൊത്തുമ്പോഴും ക്യാപ്റ്റൻ ജോ റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകൾ. എന്നാൽ ഷർദ്ദുൽ ആ പ്രതീക്ഷകളെ എറിഞ്ഞിട്ടു. ഷർദ്ദുലിന്റെ പന്ത് തേർഡ് മാനിലേക്ക് കട്ട് ചെയ്യാൻ ശ്രമിച്ച റൂട്ട്(36) ബൗൾഡായി. ഇതോടെ ഇംഗ്ലണ്ട് 182 ന് ഏഴ് എന്ന നിലയിലായി. ക്രിസ് ഓവർട്ടണിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ വോക്സ് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.
Everything he touches turns to ???????????????? ????
- SonyLIV (@SonyLIV) September 6, 2021
Shardul removes Root, ???????? just 3 away now ????
Tune into #SonyLIV now ???? https://t.co/E4Ntw2hJX5 ????????#ENGvsINDonSonyLIV #ENGvIND #JoeRoot #Wicket pic.twitter.com/Ea2XjeEhdS
കൃത്യമായി ബൗളിങ് മാറ്റം വരുത്തിയ ഇന്ത്യൻ നായകൻ കോലിയുടെ തന്ത്രം ഫലിച്ചു. ഇടവേളയ്ക്ക് ശേഷം ഉമേഷ് യാദവിനെക്കൊണ്ട് പന്തെറിയിപ്പിച്ച കോലി ക്രിസ് വോക്സിനെ കുടുക്കി. 47 പന്തുകളിൽ നിന്നും 18 റൺസെടുത്ത താരത്തെ ഉമേഷ് യാദവ് രാഹുലിന്റെ കൈയിലെത്തിച്ചു. വോക്സ് മടങ്ങുമ്പോൾ എട്ടുവിക്കറ്റിന് 193 എന്ന നിലയിലായി ഇംഗ്ലണ്ട്.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഓവർട്ടണും റോബിൻസണും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 10 റൺസെടുത്ത ഓവർട്ടണെ ക്ലീൻ ബൗൾഡാക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിന്റെ ഒൻപതാം വിക്കറ്റ് പിഴുതു. പിന്നാലെ വന്ന ആൻഡേഴ്സണെയും മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വീഴ്‌ത്തിയപ്പോൾ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യ ഇന്നിങ്സിൽ വെറും 190 റൺസ് മാത്രം നേടി ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശർമ (127), അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര(61), ഋഷഭ് പന്ത് (50) , ശാർദുൽ താക്കൂർ (60) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ നേടാൻ സഹായിച്ചത്. രണ്ട് ഇന്നിങ്സിലുമായി അർധസെഞ്ചുറി നേടുകയും നിർണായക സമയത്ത് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ശാർദുൽ ഠാക്കൂർ ഇന്ത്യയുടെ വിജയത്തിന് കരുത്തേകി.
സ്പോർട്സ് ഡെസ്ക്