- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിരയെ 'എറിഞ്ഞിട്ട്' ആൻഡേഴ്‌സൻ; ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റിന് 56 റൺസ്; രണ്ടക്കം കാണാതെ രാഹുലും പുജാരയും കോലിയും
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 56 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലു വിക്കറ്റുകൾ നിലംപൊത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസർ ജെയിംസ് ആൻഡേഴ്‌സനാണ് ഇന്ത്യൻ മുൻനിര തകർത്തത്.
കെ എൽ രാഹുൽ (0), ചേതേശ്വർ പൂജാര (1), വിരാട് കോലി (7), അജിൻക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഹാനെ മടങ്ങിയതോടെ ലഞ്ചിന് പിരിയുകയായിരുന്നു. മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് ജയിംസ് ആൻഡേഴ്സണാണ്. ഒല്ലി റോബിൻസണാണ് ഒരു വിക്കറ്റ്.
ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർ കെ.എൽ രാഹുൽ (0), ചേതേശ്വർ പൂജാര (1) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ജയിങ്‌സ് ആൻഡേഴ്‌സൻ ആണ് മുൻനിരയെ വീഴ്‌ത്തിയത്.
ആൻഡേഴ്സണിന്റെ ഇൻസ്വിങർ കവറിലൂടെ കളിക്കാനുള്ള ശ്രമം എഡ്ജായി വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കയ്യിൽ അവസാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ പൂജാരയും മടങ്ങി. ഇത്തവണ ഒരു ഔട്ട് സ്വിങർ പൂജാരയുടെ ബാറ്റിലുരസി ബട്ലറുടെ കയ്യിലെത്തി. പിന്നാലെ ക്യാപ്റ്റൻ വിരാട് കോലിയും (7) ആൻഡേഴ്സന് മുന്നിൽ വീണു. 11-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. ആൻഡേഴ്സണിനെതിരെ ഷോട്ട് കളിക്കാനുള്ള ശ്രമം ബട്ലറുടെ കൈകളിൽ തന്നെ ഒതുങ്ങി.
മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹനെ- രോഹിത് സഖ്യം ബാറ്റ് വീശിയിരുന്നത്. രോഹിത്തിന് 15 റൺസെടുക്കാൻ 75 പന്തുകൾ വേണ്ടിവന്നു. മോശം ഷോട്ടുകൾക്ക് ശ്രമിച്ചതേയില്ല. ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. രഹാനെയും ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചാണ് തുടങ്ങിയത്. രണ്ട് ബൗണ്ടറികൾ നേടുകയും ചെയ്തു.
എന്നാൽ ലഞ്ചിന് തൊട്ടുമുമ്പ് വിക്കറ്റ് സമ്മാനിച്ച് പവലിയനിൽ തിരിച്ചെത്തി. തുടർന്ന് 53 പന്തുകൾ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ (18) ഒലെ റോബിൻസൺ മടക്കിയതോടെ ഇന്ത്യ നാലിന് 56 എന്ന നിലയിലായി. പിന്നാലെ അമ്പയർമാർ ഉച്ചഭക്ഷണത്തിന് പിരിയാൻ തീരുമാനിക്കുകയായിരുന്നു. 75 പന്തിൽ നിന്ന് 15 റൺസുമായി രോഹിത് ശർമ ക്രീസിലുണ്ട്.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടർച്ചയായി എട്ടു മത്സരങ്ങളിൽ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ഡൊമിനിക് സിബ്ലി, മാർക് വുഡ് എന്നിവർ പുറത്തായി. ഡേവിഡ് മലാൻ, ക്രെയ്ഗ് ഓവർടോൺ എന്നിവരാണ് പകരക്കാർ. വുഡിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്നു.
സ്പോർട്സ് ഡെസ്ക്