- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണ രേഖയിലെ പ്രകോപനം തുടർന്നാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്; മുന്നറിയിപ്പ് നൽകിയത് സൈനിക മേധാവികൾ തമ്മിൽ നടത്തിയ ഹോട്ട്ലൈൻ സംഭാഷണത്തിൽ
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിനു നേരെയുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾ തുർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇന്ത്യയുടെ താക്കീത്. നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്. ജനറൽ എ.കെ ഭട്ടിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ ജനറൽ സഹീർ ഷംസാദ് മിർസയുമായി എ. കെ ഭട്ട് ഹോട്ട് ലൈനിൽ നടത്തിയ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നൽകിയത്. നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് ഓരോന്നിനും ഇന്ത്യ തക്കസമയത്ത് ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ആത്മാർഥമായ നിലപാടാണുള്ളത്. എന്നാൽ ഇരുപക്ഷത്തുനിന്നുമുള്ള സഹകരണത്തോടെ മാത്രമേ അത് നടപ്പിൽവരുത്താൻ പറ്റൂ. എന്നാൽ തീവ്രവാദികൾക്ക് നുഴഞ്ഞുകയറുന്നതിന് പിൻതുണ നൽകുകയാണ് പാക്കിസ്ഥാൻ സൈന്യം ചെയ്യുന്നത്- എ.കെ ഭട്ട് വ്യക്തമാക്കി. പാക്കിസ്ഥാനിലും നിയന്ത്രണ രേഖയിലും തീവ്രവാദികൾക്ക് ലഭ്യമാകുന്ന
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിനു നേരെയുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾ തുർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇന്ത്യയുടെ താക്കീത്. നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്. ജനറൽ എ.കെ ഭട്ടിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ ജനറൽ സഹീർ ഷംസാദ് മിർസയുമായി എ. കെ ഭട്ട് ഹോട്ട് ലൈനിൽ നടത്തിയ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് ഓരോന്നിനും ഇന്ത്യ തക്കസമയത്ത് ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ആത്മാർഥമായ നിലപാടാണുള്ളത്. എന്നാൽ ഇരുപക്ഷത്തുനിന്നുമുള്ള സഹകരണത്തോടെ മാത്രമേ അത് നടപ്പിൽവരുത്താൻ പറ്റൂ. എന്നാൽ തീവ്രവാദികൾക്ക് നുഴഞ്ഞുകയറുന്നതിന് പിൻതുണ നൽകുകയാണ് പാക്കിസ്ഥാൻ സൈന്യം ചെയ്യുന്നത്- എ.കെ ഭട്ട് വ്യക്തമാക്കി.
പാക്കിസ്ഥാനിലും നിയന്ത്രണ രേഖയിലും തീവ്രവാദികൾക്ക് ലഭ്യമാകുന്ന അനുകൂല സാഹചര്യങ്ങൾ ഇപ്പോഴും മാറ്റമില്ലതെ തുടരുകയാണ്. പാക്കിസ്ഥാൻ തീവ്രവാദികൾ പാക് സൈനിക താവളങ്ങൾക്കു സമീപത്തുകൂടിയാണ് പപ്പോഴും നുഴഞ്ഞുകയറുന്നത്. നുഴഞ്ഞുകയറ്റത്തിന് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ ഇതിൽനിന്ന് വ്യക്തമാണെന്ന് ഒരു സൈനിക വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസം രജൗറി സെക്ടറിൽ ഇന്ത്യൻ സൈനികർക്കു നേരെ നടത്തിയ ഷെൽ ആക്രമണത്തിൽ മുഹമ്മദ് നാസർ, മുദ്ദസർ അഹമ്മദ് എന്നീ സൈനികർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ അഞ്ചുവയസ്സുള്ള പെൺകുട്ടിയും മരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യൻ സൈനിക മേധാവി ലഫ്. ജനറൽ എ.കെ ഭട്ട് പാക് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയത്.
ഈ വർഷം മാത്രം നിയന്ത്രണരേഖയിൽ 238 വെടിനിർത്തൽ ലംഘനങ്ങളാണ് പാക്കിസ്ഥാൻ നടത്തിയത്. അടുത്ത ഏതാനും ദിവസങ്ങളിൽ ഇത് വർധിച്ചതായും സൈന്യം വ്യക്തമാക്കുന്നു. 2014-ൽ 153 തവണയും 2015-ൽ 152 തവണയും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനമുണ്ടായിരുന്നു.