- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തട്ടിക്കൊണ്ട് പോയ ശേഷം 40 കോടിയുടെ സ്വത്തുക്കൾ ബലമായി എഴുതിവാങ്ങി ! ജയിലിൽ കഴിയുന്ന മുൻ എംപിയ്ക്കെതിരെ ഗുരുതര ആരോപണവുമായി റിയൽ എസ്റ്റേറ്റ് വ്യാപാരി; ലഖ്നൗവിലെ സർക്കാർ സംവിധാനത്തിനെതിരെയും യുവാവിന്റെ ചോദ്യം ചെയ്യൽ; തന്നെ തട്ടിക്കൊണ്ട് പോയത് വീട്ടിൽ കിടന്ന എസ്യുവി അടക്കമെന്നും ആരോപണം
ലക്നൗ: വ്യവസായിയെ തട്ടിക്കൊണ്ട് പോയ ശേഷം ജയിലിൽവച്ച് സ്വത്തുക്കൾ എഴുതി വാങ്ങിയെന്ന് ആരോപണം. ഉത്തർപ്രദേശിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ലഖ്നൗവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ മോഹിത് ജയ്സ്വാൾ പറയുന്ന അനുഭവകഥ കേട്ടാൽ സിനിമാ കഥകൾ പോലും മാറി നിൽക്കും. ഏഴുപതോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന സമാജ്വാദി പാർട്ടി മുൻ എംപി അത്തിഖ് അഹമ്മദിന് എതിരെയാണ് മോഹിത് ആരോപണം ഉയർത്തിയിരിക്കുന്നത്. ജയിൽ അധികാരികളുടെ അറിവോടെയാണ്് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന് ജയ്സ്വാൾ പറയുന്നു.
അത്തിഖ് അഹമ്മദിന്റെ കൂട്ടാളികൾ ഡിസംബർ 26-ന് ജയ്സ്വാളിനെ തട്ടിക്കൊണ്ടുപോയി 316 കിലോമീറ്റർ അകലെയുള്ള ദേവ്റയിലെ ജയിൽ സമുച്ചയത്തിൽ തടവിലാക്കുകയായിരുന്നു. വീടിനു വെളിയിൽനിന്നു സ്വന്തം എസ്യുവി അടക്കമാണ് ജയ്സ്വാളിനെ തട്ടിക്കൊണ്ടുപോയത്. ജയിലിനുള്ളിലെത്തിച്ച് അത്തിഖ് അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. അഹമ്മദും കൂടെയുള്ളവരും മർദ്ദിച്ചു. 40 കോടിയുടെ വസ്തുവകകൾ നിർബന്ധിപ്പിച്ച് എഴുതി വാങ്ങി. മർദിക്കാൻ അഹമ്മദിന്റെ മകനും കൂടി.
ജയിൽ അധികൃതരുടെ പൂർണ അറിവോടെയാണ് ഇക്കാര്യങ്ങൾ നടന്നതെന്നും ജയ്സ്വാൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, അത്തിഖ് അഹമ്മദിനെ അതേദിവസം രാവിലെ 11ന് മോഹിത് ജയ്സ്വാൾ സന്ദർശിച്ചിരുന്നതായി ദേവ്റ ജയിൽ അധികൃതർ അറിയിച്ചു. ജയിൽ നിയമപ്രകാരമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ബാക്കി കാര്യങ്ങൾ അറിയില്ലെന്ന നിലപാടാണ് അധികൃതരുടേത്. അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനു സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ല.
ചില ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി കണ്ടെത്തിയെന്ന് ദേവ്റ ജില്ലാ മജിസ്ട്രേറ്റ് അമിത് കിഷോർ അറിയിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ യുപി സർക്കാർ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകൽ മുതൽ കൊലപാതകം വരെ 70ൽ അധികം കേസുകളാണ് അഹമ്മദിന്റെ പേരിലുള്ളത്. കഴിഞ്ഞ വർഷമാണ് അല്ലഹാബാദ് ജയിലിൽനിന്ന് ദേവ്റയിലേക്ക് ഇയാളെ മാറ്റിയത്.
മറുനാടന് ഡെസ്ക്