- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിരോധ മേഖലയിൽ മെയ്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തിയത് 111 പദ്ധതികൾ; മൊത്തം പദ്ധതികളുടെ ചെലവ് 1.78 ലക്ഷം കോടി
ഡൽഹി: മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയിൽ കേന്ദ്രം അംഗീകാരം നൽകിയത് 111 പദ്ധതികൾക്ക്. 2015 18 കാലയളവിൽ ആണ് ഈ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. മൊത്തം 1.78 ലക്ഷം കോടി രൂപയുടെ പദ്ധതികളാണിവ. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സാമഗ്രികൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് ഊന്നൽ നൽകുമെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് യുദ്ധവിമാനത്തിന്റെ നിർമ്മാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ പുരോഗമിക്കുകയാണെന്നു പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. വ്യോമസേന ആവശ്യപ്പെട്ട 16 തേജസ് വിമാനങ്ങളിൽ 10 എണ്ണം ലഭ്യമാക്കി. ബാക്കി ആറെണ്ണം മാർച്ചിൽ തയാറാകുമെന്നും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story