- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുത്തലാഖിൽ എൻഡിയിൽ വിമത സ്വരമുയർത്തി ജെഡിയു; വോട്ടെടുപ്പ് നടന്നാൽ എതിർക്കുമെന്നും പ്രസ്താവന; രാജ്യസഭയിൽ പാസാക്കാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും പാർട്ടി എംപി
ഡൽഹി: രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നാൽ മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ടുചെയ്യുമെന്ന് എൻ.ഡി.എ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ്.വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് ജെ.ഡി.യു രാജ്യസഭാ എംപിയും ബിഹാർ ഘടകം അധ്യക്ഷനുമായി വസിഷ്ഠ നാരായൺ സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു. ബിൽ രാജ്യസഭയിൽ പാസാക്കാൻ തിരക്ക് കൂട്ടേണ്ടതില്ല. ബന്ധപ്പെട്ടവരുമായി സർക്കാർ കൂടിയാലോചന നടത്തേണ്ടിയിരുന്നുവെന്നും ജെ.ഡി.യു എംപി അഭിപ്രായപ്പെട്ടു.മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനിടെ, ജെ.ഡി.യു സ്വീകരിച്ച നിലപാട് ബിജെപിക്ക് തിരിച്ചടിയായി. ബിൽ കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story