- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകൾ പ്രവേശിച്ചപ്പോൾ ശുദ്ധികലശം നടത്തിയതിനെതിരെ തൃപ്തി ദേശായി; ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിൽ; സ്ത്രീകളുടെ ഐതിഹാസിക വിജയമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ്
മുംബൈ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ശുദ്ധിക്രിമയ നടത്തേണ്ടതില്ല. ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിലാണെന്നും തൃപ്തി ദേശായി പ്രതികരിച്ചു.മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ തൃപ്തി ദേശായി ഉൾപ്പെടെ അഞ്ച് പേര് അടങ്ങുന്ന സംഘം ദർശനത്തിനായി എത്തിയിരുന്നു.
എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുമ്പിലുണ്ടായ വലിയ പ്രതിഷേധങ്ങളെ തുടർന്ന് 17 മണിക്കൂറോളം വിമാനത്താവളത്തിനകത്ത് തൃപ്തിയും സംഘവും തുടർന്നു. ഒടുവിൽ ദർശനം നടത്താനാകാതെ ഇവർ മടങ്ങുകയായിരുന്നു.ആരെയും അറിയിക്കാതെ വീണ്ടും തിരിച്ചുവരുമെന്നും ദർശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. എന്നാൽ എന്നാണ് ദർശനത്തിനായി എത്തുക എന്ന് വെളിപ്പെടുത്താൻ സാധ്യമല്ലെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്