- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും ബ്രിട്ടനും തമ്മിൽ യുദ്ധം ചെയ്താൽ ആരു ജയിക്കും? പരിശീലന പോരാട്ടത്തിൽ ബ്രിട്ടനെ മൂക്കുകുത്തിച്ച് ഇന്ത്യൻ സേന; കുശുമ്പ് സഹിക്കാനാവാതെ പാക്കിസ്ഥാൻ
ലണ്ടൻ: സൈനിക പരിശീലനം നടത്താൻ എത്തിയ സൈനിക വിഭാഗം കാര്യമായി പുറത്തു വിടാറില്ലെങ്കിലും പാക് അതിർത്തിയിൽ സംഘർഷം രൂപം കൊള്ളുന്ന സാഹചര്യത്തിൽ ഈ നേട്ടത്തിന് ലോകം എങ്ങും മാദ്ധ്യമങ്ങൾ വൻ പ്രചാരം നൽകുകയാണ്. ഇതിൽ കുപിതരായി പാക് പ്രതിരോധ മന്ത്രാലയം തന്നെ ഇതുകൊട്ടിഘോഷിക്കുന്ന വിജയം ആണെന്നും മാദ്ധ്യമങ്ങളെ കൂട്ട് പിടിച്ചു ഇല്ലാത്ത വിജയം
ലണ്ടൻ: സൈനിക പരിശീലനം നടത്താൻ എത്തിയ സൈനിക വിഭാഗം കാര്യമായി പുറത്തു വിടാറില്ലെങ്കിലും പാക് അതിർത്തിയിൽ സംഘർഷം രൂപം കൊള്ളുന്ന സാഹചര്യത്തിൽ ഈ നേട്ടത്തിന് ലോകം എങ്ങും മാദ്ധ്യമങ്ങൾ വൻ പ്രചാരം നൽകുകയാണ്. ഇതിൽ കുപിതരായി പാക് പ്രതിരോധ മന്ത്രാലയം തന്നെ ഇതുകൊട്ടിഘോഷിക്കുന്ന വിജയം ആണെന്നും മാദ്ധ്യമങ്ങളെ കൂട്ട് പിടിച്ചു ഇല്ലാത്ത വിജയം ആഘോഷിക്കുകയാണ് എന്നുമൊക്കെ ആരോപണം ഉയരത്തി രംഗത്ത് വന്നു കഴിഞ്ഞു.
വസ്തുതകൾക്ക് മീതെ ഇന്ത്യൻ സൈന്യം ''വൈറ്റ് വാഷ്'' ചെയ്യുകയാണെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. അതേ സമയം ഇന്ത്യൻ സൈനികരുടെ ആത്മ വിശ്വാസം ഉയർത്താൻ ലഭിച്ച ഏറ്റവും നല്ല അവസരം എന്ന നിലയിലാണ് ഇന്ത്യൻ നേതൃത്വം ഈ വാർത്ത പുറത്തു വിടുന്നത്. രണ്ടാഴ്ച നീണ്ട പരിശീലനത്തിൽ ഇന്ത്യൻ സൈനികർ ബ്രിട്ടനെതിരെ സമ്പൂർണ്ണ വിജയം നേടിയതാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. മാത്രമല്ല, ലോകോത്തരം എന്ന് കരുതപ്പെടുന്ന ആർഎഎഫന്റെ ടൈഫൂൺ എഫ് ജി ആർ 4 യുദ്ധ വിമാനത്തെ റഷ്യൻ നിർമ്മിത സുഖോയ് ശേഖരത്തിലെ SU-30MKI ഫ്‌ലാൻകർ യുദ്ധ വിമാനം ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്.
സൈനിക പരിശീലന ഭാഗമായി ഓപ്പറേഷൻ ഇന്ദ്രധനുസ് എന്ന് പേരിട്ട പരിപാടിയിൽ ഇന്ത്യ നാല് യുദ്ധ വിമാനങ്ങളാണ് ഉപയോഗിച്ചത്. അതേ സമയം പരിശീലനം ബ്രിട്ടീഷ് സൈനികർക്കും ഏറെ പ്രയോജനപ്പെട്ടതയാണ് സൈനിക വിദഗ്ദ്ധരുടെ നിരീക്ഷണം. പ്രത്യേകിച്ചും റഷ്യൻ നിർമ്മിത വിമാനങ്ങൾ പലവട്ടം ബ്രിട്ടന്റെ വ്യോമ അതിർത്തിയിൽ മുന്നറിയിപ്പില്ലാതെ അടുത്തിടെ പ്രത്യക്ഷപ്പെട്ടതും ഇവയെ പലപ്പോഴും ടൈഫൂൺ ജെറ്റിന്റെ സഹായത്തോടെ ബ്രിട്ടീഷ് ആർമി ക്യാമ്പുകളിൽ ഇറക്കേണ്ടി വന്ന സാഹചര്യത്തിലും റഷ്യൻ യുദ്ധ വിമാനത്തെ ഏറ്റവും അടുത്ത് പരിചയപ്പെടാൻ ബ്രിട്ടീഷ് സൈനികർക്ക് ലഭിച്ച അവസരം കൂടിയായി ഓപ്പറേഷൻ ഇന്ദ്രധനുസ്. ഉക്രൈൻ യുദ്ധ രംഗത്ത് ആർ എ എഫ് യുദ്ധ വിമമാനങ്ങളാണ് റഷ്യൻ ഭീക്ഷണി നേരിടാൻ ഉപയോഗപ്പെടുത്തിയിരുന്നത്. സമീപകാലത്തായി പലവട്ടം റഷ്യൻ ബോംബറുകൾ ബ്രിട്ടീഷ് തീര മേഖലയില പ്രത്യക്ഷപ്പെട്ടത്തിൽ ഔദ്യോഗികമായി തന്നെ ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ഉരസലിന് വഴി ഒരുക്കിയിരുന്നു.
എന്നാൽ പരിശീലനത്തിന്റെ ഒരു ഘട്ടത്തിൽ പോലും ബ്രിട്ടീഷ് പൈലറ്റുമാർക്ക് ഇന്ത്യൻ മികവിനെ മറികടക്കാൻ ആയില്ല എന്നത് സൈനിക വൃത്തങ്ങളെ പോലും അമ്പരപ്പിക്കുകയാണ്. ആകെയുള്ള 12 റൗണ്ടിലും ഇന്ത്യൻ സൈനികരാണ് നേട്ടം കൊയ്തത്. എന്നാൽ പലപ്പോഴും ഇഞ്ചോടിച്ചു പൊരുതിയാണ് ഇന്ത്യൻ സൈന്യം ഈ മികവ് നിലനിർത്തിയതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിൽ കൂടുതൽ മികവുള്ള ആർഎഎഫ് ടൈഫൂണിനെ ഇന്ത്യൻ വിമാനങ്ങൾക്ക് തോൽപ്പിക്കാൻ കഴിയും എന്ന് കൂടി ഈ പരിശീലനം വഴി തെളിയിക്കാൻ കഴിഞ്ഞതായി ഇന്ത്യൻ പൈലറ്റുമാരുടെ തലവൻ അശു ശ്രീവാസ്തവ പിന്നീട് വാർത്താ ലേഖകരോട് ചൂണ്ടിക്കാട്ടി. ചില സമയങ്ങളിൽ രണ്ടു ടൈഫൂണുകളെ ഒറ്റ ഇന്ത്യൻ യുദ്ധ വിമാനം ഉപയോഗിച്ചാണ് നേരിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേ സമയം ഇത്തരം പരിശീലനത്തിൽ വിജയവും പരാജയവും ഒന്നും വെളിപ്പെടുത്താൻ ഇല്ലെന്നാണ് ആർഎഎഫ് വൃത്തങ്ങള ബ്രിട്ടണിൽ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ മാദ്ധ്യമങ്ങൾ ഇന്ത്യയുടെ നേട്ടത്തെ യുദ്ധ വിജയം പോലെ കൈകാര്യം ചെയ്യുന്നതിൽ അർത്ഥം ഇല്ലെന്നും ആർഎഎഫ് വൃത്തങ്ങൾ പറയുന്നു. ക്രിക്കറ്റ് മത്സരത്തിലെ സ്‌കോർ പോലെ സൈനിക പരിശീലനത്തെ വിലയിരുത്താൻ കഴിയില്ലെന്നും ഇന്ത്യൻ അവകാശവാദത്തെ കുറച്ചു കൂടി സൂക്ഷമതയോടെയും ശ്രദ്ധയോടെയും വിലയിരുത്തേണ്ടത് ഉണ്ടെന്നുമാണ് ഏവിയേഷൻ വീക്ക് ലണ്ടൻ ബ്യുറോ ചീഫ് ടോണി ഓസ്‌ബോൺ പ്രതികരിച്ചത്. എന്നാൽ ഇന്ത്യൻ യുദ്ധ വിമാനങ്ങളെ എന്തുകൊണ്ട് ടൈഫൂൺ വിമാനങ്ങൾക്ക് പരാജയപ്പെടുത്താൻ പറ്റിയില്ല എന്നതിന് ബ്രിട്ടന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഉത്തരം ഇല്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ചും, ഇന്ത്യൻ വിമാനങ്ങളേക്കാൾ പതിന്മടങ്ങ് മേന്മ ടൈഫൂണുകൾക്ക് ഉണ്ടെന്ന അവകാശവാദം നിലനിൽക്കുമ്പോൾ.
അതേ സമയം 2011 ൽ സമാനമായ മറ്റൊരു പരിശീലന പരിപാടിയിൽ ഇന്ത്യൻ സൈന്യം പരാജയപ്പെട്ടപ്പോൾ അന്നത്തെ ആർഎഎഫ് ചീഫ് മാർഷൽ സ്റ്റീഫൻ ഡാൾട്ടൻ തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടു, ''വെൽഡെൻ, ദേ ലോസ്റ്റ്'' എന്ന് വിജയഭേരി മുഴക്കിയിരുന്നു. എന്നാൽ മധ്യാമങ്ങളിൽ വരുന്ന വാർത്തകൾ പോലെ വിജയ പരാജയം തങ്ങൾ വിലയിരുത്തിയിട്ടില്ലെന്നും ഇന്ത്യൻ എയർ ഫോഴ്‌സിൽ നിന്നും കൂടുതൽ പഠിക്കാൻ തങ്ങൾ തയ്യാറെടുക്കുക ആണെന്നും കഴിഞ്ഞ ദിവസം ആർഎഎഫ് വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതിരോധ ബജറ്റിലെ വെട്ടിക്കുറവു മൂലം ആർഎഎഫിന് ചരിത്രത്തിലെ ഏറ്റവും കുറവ് യുദ്ധ വിമാന സേനയുമായാണ് ഇപ്പോൾ യുദ്ധ രംഗത്ത് പ്രത്യക്ഷപ്പെടാൻ സാധിക്കുന്നത്. പൂർണ്ണ സജ്ജമായ 7 ടൈഫൂണുകളാണ് ഇപ്പോൾ ഗൾഫ്, ബാൾടിക് മേഖലകളിൽ ആർഎഎഫ് ഉപയോഗിക്കുന്നത്. ഐസിസ് ഭീകരരെ നേരിടാൻ ''പ്രായാധിക്യം'' മൂലം സേവന രംഗത്ത് നിന്ന് പിന്മാറിയ ടോർണടോ ജെറ്റുകൾ വീണ്ടും ഉപയോഗിക്കാൻ ആർഎഎഫിന് കഴിഞ്ഞ ദിവസമാണ് ബ്രീട്ടീഷ് പ്രധിരോധ മന്ത്രാലയം അനുമതി നൽകിയത്.