- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബയിൽ നിന്നും ലണ്ടനിലേക്ക് മൂന്നു കുടുംബങ്ങൾക്ക് അടുത്ത സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യണമെങ്കിൽ 10,000 രൂപ കൂടുതൽ നൽകണം; അടുത്തടുത്ത സീറ്റുകളിൽ ചെക്കിൻ ചെയ്യാൻ യാത്രക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കി വിമാനക്കമ്പനികൾ
മുംബൈ: ക്രിസ്മസ്-ന്യൂ ഇയർ ഉത്സവ സീസണിൽ യാത്രക്കാരെ പിഴിയാൻ പുതിയ തന്ത്രങ്ങളുമായി വിമാനക്കമ്പനികൾ. ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കുന്നതിന് ഏർപ്പെടുത്തിയ പരിഷ്‌കാരമാണ് ചർച്ചയാകുന്നത്. അടുത്തടുത്ത സീറ്റുകളിൽ ഒരുമിച്ചിരുന്ന് യാത്രചെയ്യാൻ കുടുംബങ്ങൾ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇത് മുതലെടുക്കാനാണ് ഇന്ത്യയിലെ വിമാനക്കമ്പനികളുടെ നീക്കം. സീറ്റ് സിലക്ഷൻ ഫീ എന്നും ഫാമിലി ഫീ എന്നും ഓമനപ്പേരിൽ വിളിക്കുന്ന ഈ അധികപ്പണം ഈടാക്കൽ വിദേശരാജ്യങ്ങളിലെ യാത്രകളിൽ നേരത്തേ മുതലേ ഉണ്ട്. എട്ടുവർഷമായി പല എയർലൈൻസുകളും ഇത്തരത്തിൽ അധിക ഫാമിലി ഫീ അടുത്തടുത്ത സീറ്റുകൾ നൽകാൻ ചുമത്താറുണ്ട്. എന്നാൽ ഇക്കൊല്ലമാണ് ഇത് ഇന്ത്യയിൽ എത്തിയത്. മെയ്മാസത്തിൽ എയർ ഇന്ത്യയും അടുത്തിടെ ജെറ്റ് എയർവെയ്‌സും ഇത്തരത്തിൽ സീറ്റുകൾ അനുവദിക്കാൻ പ്രത്യേക ഫീസ് ചുമത്തിത്തുടങ്ങി. നിലവിൽ മുന്നുപേരടങ്ങുന്ന കുടുംബത്തിന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ഇത്തരത്തിൽ ഒരുമിച്ചിരുന്ന് യാത്രചെയ്യണമെങ്കിൽ എയർ ഇന്ത്യയിൽ 9,000 രൂപകുടി അധികം നൽകണം. ജെറ്റ് എയർവെയ്സ
മുംബൈ: ക്രിസ്മസ്-ന്യൂ ഇയർ ഉത്സവ സീസണിൽ യാത്രക്കാരെ പിഴിയാൻ പുതിയ തന്ത്രങ്ങളുമായി വിമാനക്കമ്പനികൾ. ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കുന്നതിന് ഏർപ്പെടുത്തിയ പരിഷ്‌കാരമാണ് ചർച്ചയാകുന്നത്. അടുത്തടുത്ത സീറ്റുകളിൽ ഒരുമിച്ചിരുന്ന് യാത്രചെയ്യാൻ കുടുംബങ്ങൾ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇത് മുതലെടുക്കാനാണ് ഇന്ത്യയിലെ വിമാനക്കമ്പനികളുടെ നീക്കം.
സീറ്റ് സിലക്ഷൻ ഫീ എന്നും ഫാമിലി ഫീ എന്നും ഓമനപ്പേരിൽ വിളിക്കുന്ന ഈ അധികപ്പണം ഈടാക്കൽ വിദേശരാജ്യങ്ങളിലെ യാത്രകളിൽ നേരത്തേ മുതലേ ഉണ്ട്. എട്ടുവർഷമായി പല എയർലൈൻസുകളും ഇത്തരത്തിൽ അധിക ഫാമിലി ഫീ അടുത്തടുത്ത സീറ്റുകൾ നൽകാൻ ചുമത്താറുണ്ട്. എന്നാൽ ഇക്കൊല്ലമാണ് ഇത് ഇന്ത്യയിൽ എത്തിയത്. മെയ്മാസത്തിൽ എയർ ഇന്ത്യയും അടുത്തിടെ ജെറ്റ് എയർവെയ്‌സും ഇത്തരത്തിൽ സീറ്റുകൾ അനുവദിക്കാൻ പ്രത്യേക ഫീസ് ചുമത്തിത്തുടങ്ങി.
നിലവിൽ മുന്നുപേരടങ്ങുന്ന കുടുംബത്തിന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ഇത്തരത്തിൽ ഒരുമിച്ചിരുന്ന് യാത്രചെയ്യണമെങ്കിൽ എയർ ഇന്ത്യയിൽ 9,000 രൂപകുടി അധികം നൽകണം. ജെറ്റ് എയർവെയ്‌സിൽ 4,500 രൂപയാണ് ധിക ഫീസ്, കൂടുതൽ ലെഗ് സ്‌പെയ്‌സ് ഉള്ള ബൾക്ക് ഹെഡ്, എക്‌സിറ്റ് റോ സീറ്റുകൾക്കാണെങ്കിൽ തുക വീണ്ടും കൂടി 10,500 രൂപയാകും.
ആനുപാതികമായി മധ്യനിര സീറ്റുകൾക്കും പ്രത്യേക നിരക്കുണ്ട്. ഡിസംബർ 12ന് ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ ഇത്തരത്തിൽ എങ്ങനെയാണ് ഫാമിലി ഫീസ് ഈടാക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എവിടേക്ക് യാത്രചെയ്യുന്നു എന്നതു മാത്രമല്ല, ഏതെല്ലാം മാസങ്ങളിലും ദിവസങ്ങളിലും യാത്രചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി പലതരം ഫീസാണ് ചുമത്തുന്നത്.
ബാഗേജ് ഫീസും കാൻസലേഷൻ ഫീസും കുറച്ചതോടെയാണ് ജെറ്റ് എയർവെയ്‌സ് സീറ്റ് സെലക്ഷൻ ഫീസിലൂടെ ആ നഷ്ടം നികത്താൻ നോക്കുന്നത്. ഇന്ത്യൻ ഏവിയേഷൻ നിയന്ത്രണ സമിതിയായ ഡിജിസിഎ ആണ് ഇക്കൊല്ലം ബാഗേജ് ഫീസും കാൻസലേഷൻ ഫീസും കുറച്ചത്. ഇതോടെ ടിക്കറ്റിതര വരുമാനത്തിൽ പല വിമാനക്കമ്പനികൾക്കും വൻ കുറവാണ്് വന്നത്. ഇത് മറികടക്കാനാണ് ഭക്ഷണം, സീറ്റ് സെലക്ഷൻ തുടങ്ങിയ വകുപ്പുകളിൽ യാത്രക്കാരെ പിഴിയാൻ ശ്രമം നടക്കുന്നത്.
എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഇത്തരത്തിൽ നിരവധി പുതിയ പിരിവുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ യാത്രക്കാരെ പിഴിയാൻ സീറ്റ് സെലക്ഷൻ ഫീസ് ചുമത്തുന്ന കാര്യത്തിൽ ഡിജിസിഎ അടിയന്തിരമായി ഇടപെടണമെന്ന് എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ നേതാവ് സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു.