ഹൂസ്റ്റണിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യവേ, സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയെ ശല്യപ്പെടുത്തിയ ഇന്ത്യക്കാരന് എട്ട് മാസം തടവ്. 62 കാരനായ ദെവേന്ദർ സിങ് എന്ന ആളിനാണ് കോടതി തടവിന് ശിക്ഷിച്ചത്.

യുവതിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ സിങ് ഇവരെ ചുംബിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. ഈസമയം യുവതി ഉറക്കത്തിലായിരുന്നു. സിംഗിന്റെ വിക്രിയകൾ അതിക്രമിച്ചപ്പോൾ യുവതി ഉറക്കംവിട്ടെണീൽക്കുകകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ വിമാനത്തിലെ ജീവനക്കാരും മറ്റുയാത്രക്കാരും സംഭവത്തിൽ ഇടപെടുകയായിരുന്നു.

ഞായറാഴ്ച ന്യൂ ജേഴ്‌സിയിൽ ഇറങ്ങിയ സിംഗിനെ എഫ്ബിഐ അധികാരികൾ കസ്റ്റഡിയിൽ എടുക്കുകയും തിങ്കളാഴ്ച ന്യൂജേർസി ഡിസ്ട്രിക് കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയുമായിരുന്നു. ലൂസിയാനയിൽ സ്ഥിരതമാസക്കാരനായ സിംഗിന്റെ പേരിൽ അബ്യൂസ് സെഷ്യുൽ കോണ്ടാക്ട് കുറ്റമാണ് ചുമത്തിയിരിക്കുന്നത്.