- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒസിഐ കാർഡ് ലഭിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ ഇന്ത്യൻ വിസ ഉറപ്പെന്ന് കരുതി എന്തുമാവാം എന്നു കരുതേണ്ട; ഒസിഐ റദ്ദാക്കാനും സർക്കാറിന് പറ്റും: മലയാളിയായ അമേരിക്കൻ ഡോക്ടറുടെ വിസ റദ്ദു ചെയ്തത് മിഷിണറി പ്രവർത്തനം നടത്തിയതെന്ന് ആരോപിച്ച്; നീതി തേടി ഡോ. ക്രിസ്റ്റോ തോമസ് ഹൈക്കോടതിയിൽ
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ) കാർഡ് ലഭിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ ഇന്ത്യൻ വിസ ഉറപ്പാണെന്ന് കരുതാമോ? പാടില്ലെന്നാണ് ഇന്ത്യൻ സർക്കാർ പ്രവാസികളെ ഓർമ്മപ്പെടുത്തുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, സർക്കാറിന് തോന്നുന്ന അവസരത്തിൽ കാർഡ് റദ്ദു ചെയ്യാൻ അധികാരമുണ്ടെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അമേരിക്കൻ മലയാളിയായ ഡോക്ടറുടെ ഒസിഐ കാർഡ് റദ്ദാക്കിയതോടെ നിയമത്തിന്റെ വഴിയിലേക്ക് നീങ്ങിയിരിക്കയാണ് അദ്ദേഹം. ഒസിഐ കാർഡ് റദ്ദാക്കിയതിനെതിരെ ഡോ. ക്രിസ്റ്റോ ഫിലിപ്പാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഡോക്ടർ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ബിഹാറിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണു കേരളത്തിൽ വേരുകളുള്ള ഡോ. ക്രിസ്റ്റോ തോമസ് ഫിലിപ്പിന്റെ ഒസിഐ കാർഡ് കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ചു എന്നാണ് സർക്കാർ ആരോപിക്കുന്നത്. അതേസമയം തന്റെ ഭാഗത്തു നിന്നും യാതൊരു തെറ്റായ നടപടികൾ ഉണ്ടായ
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ) കാർഡ് ലഭിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ ഇന്ത്യൻ വിസ ഉറപ്പാണെന്ന് കരുതാമോ? പാടില്ലെന്നാണ് ഇന്ത്യൻ സർക്കാർ പ്രവാസികളെ ഓർമ്മപ്പെടുത്തുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, സർക്കാറിന് തോന്നുന്ന അവസരത്തിൽ കാർഡ് റദ്ദു ചെയ്യാൻ അധികാരമുണ്ടെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അമേരിക്കൻ മലയാളിയായ ഡോക്ടറുടെ ഒസിഐ കാർഡ് റദ്ദാക്കിയതോടെ നിയമത്തിന്റെ വഴിയിലേക്ക് നീങ്ങിയിരിക്കയാണ് അദ്ദേഹം.
ഒസിഐ കാർഡ് റദ്ദാക്കിയതിനെതിരെ ഡോ. ക്രിസ്റ്റോ ഫിലിപ്പാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഡോക്ടർ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ബിഹാറിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണു കേരളത്തിൽ വേരുകളുള്ള ഡോ. ക്രിസ്റ്റോ തോമസ് ഫിലിപ്പിന്റെ ഒസിഐ കാർഡ് കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ചു എന്നാണ് സർക്കാർ ആരോപിക്കുന്നത്.
അതേസമയം തന്റെ ഭാഗത്തു നിന്നും യാതൊരു തെറ്റായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ഡോക്ടർ വാദിക്കുന്നു. വ്യക്തമായ തെളിവുകൾ ഇല്ലാതെയാണഅ നടപടി സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. താൻ തെറ്റു ചെയ്‌തെങ്കിൽ തെളിവുകൾ ഹാജരാക്കാനും ക്രിസ്റ്റോ പറയുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമായതു കൊണ്ട് ഒസിഐ കാർഡ് റദ്ദു ചെയ്യാൻ പാടില്ലെന്നാണ് അഗ്ഗേഹം വാദിച്ചത്.
2012 നവംബർ 22നാണു ഡോ. ക്രിസ്റ്റോയ്ക്കു ഒസിഐ കാർഡും ആജീവനാന്ത വീസയും അനുവദിച്ചത്. ബിഹാറിലെ ആശുപത്രിയിൽ ഒട്ടേറെ തവണ സന്ദർശിച്ചു സന്നദ്ധസേവനം നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇത് മിഷിണറി പ്രവർത്തനത്തിന്റെ ഭാഗമായല്ലെന്നാണ് ഡോക്ടർ വാദിക്കുന്നത്. എന്നാൽ 2016 ഏപ്രിൽ 26നു വീസ റദ്ദാക്കി മടക്കി അയയ്ക്കുകയായിരുന്നു. ഹർജി ജൂലൈ 18നു വീണ്ടും പരിഗണിക്കും.
അഡ്വ. റോബിൻ ഡേവിഡ്, ധീരജ് ഫിലിപ്പ് എന്നീ അഭിഭാഷകർ മുഖേനെയാണ് ഡോ. ക്രിസ്‌റ്റോ കോടതിയെ സമീപിച്ചത്. കോടതിയെ സമീപിക്കും മുമ്പായി കോൺസുലേറ്റ് ജനറലിനെ കണ്ടും ഡോക്ടർ പരാതി ബോധിപ്പിച്ചിരുന്നു. എന്നാൽ, അവിടെയും അദ്ദേഹത്തിന് നീതി ലഭിക്കാതെ വന്നതോടയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കോൺസുലേറ്റിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വാദിക്കുന്നു. കേരളത്തിലെ കുടുംബാംഗങ്ങളെ കാണാൻ അടക്കം ഒസിഐ കാർഡ് റദ്ദാക്കിയതിനാൽ പോകാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒസിഐ കാർഡ് എന്നാൽ ഒരു മൾട്ടിപ്പിൾ എൻട്രി ലൈഫ്-ലോംഗ് വിസയായാണഅ കണക്കാക്കപ്പെട്ടിരുന്നു. ഇതിലൂടെ ഇതിന്റെ ഉടമയ്ക്കു പരിധികളില്ലാതെ ഇന്ത്യയിലേക്കു യാത്ര ചെയ്യാനും താമസിക്കാനും സാധിക്കുന്നതാണ്. ഒസിഐ എന്നാൽ ഒരു ഓൺലൈൻ പ്രക്രിയയാണ്. ഓൺലൈനിലൂടെ ഒസിഐ അപേക്ഷാഫോറം പൂരിപ്പിച്ചാണ് ഇതിന് ആപ്ലിക്കേഷൻ സമർപ്പിക്കേണ്ടത്. തുടർന്ന് ഇതിന്റെ രണ്ടു സെറ്റ് പ്രിന്റെടുത്ത് ആവശ്യമായ രേഖകളും ഫീസും സഹിതമാണ് അപേക്ഷിക്കേണ്ടത്. നിശ്ചയിക്കപ്പെട്ട വിഎഫ്എസ് സെന്ററുകളിലാണ് ഇത് സമർപ്പിക്കേണ്ടത്. സാധാരണയായി അപേക്ഷിച്ച് ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ഒസിഐ കാർഡ് ലഭിക്കുന്നതാണ്.
അതിനാൽ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടാനുള്ള പദ്ധതി തയ്യാറാക്കുന്നത് ഒസിഐ ലഭിച്ചതിന് ശേഷം മാത്രമായിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇത്തരം കാർഡുടമകൾക്ക് നിരവധി നേട്ടങ്ങളുണ്ടെന്നറിയുക.അതായത് ഒസിഐ കാർഡുള്ളവർ ഇന്ത്യയിൽ ദീർഘകാലം കഴിയുന്നുവെങ്കിൽ അക്കാര്യം പൊലീസ് അധികൃതരെ അറിയിക്കേണ്ടതില്ല. ഇത്തരം കാർഡുള്ളവർക്ക് ഏതാണ്ട് എൻആർഐക്കാരുടെ അതേ സ്റ്റാറ്റസ് ഫിനാൻഷ്യൽ, എക്കണോമിക്, വിദ്യാഭ്യാസ രംഗങ്ങളിൽ ലഭിക്കുന്നതാണ്. എന്നാൽ ഇത്തരക്കാർക്ക് ഇന്ത്യയിൽ കാർഷിക ഭൂമിയോ പ്ലാന്റേഷൻ പ്രോപ്പർട്ടിയോ വാങ്ങാൻ അവകാശമില്ല.