- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവച്ചുകൊന്നു; അന്വേഷണം ആരംഭിച്ചതായി സാൻ ജോസ് പൊലീസ്
സാൻഫ്രാൻസികോ: കാലിഫോണിയയിൽ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സോണിയ നല്ല(48)നെ കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് ജെയിംസ് നല്ലൻ (63) അറസ്റ്റിലായത്. ഇയാളെ സാന്താക്ലാര കൺട്രി ജയിലിൽ അടച്ചു. എൻകോർ സെമികണ്ടക്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ടെക്‌നിക്കൽ റിക്രൂട്ടർ ആയിരുന്നു മരിച്ച സോണിയ. സാൻജോസിലുള്ള ഇൻഡിഗോ ഓക്ക് ലെയ്‌നിലുള്ള വസതിയിൽ വച്ചാണ് സോണിയയെ ഭർത്താവ് വെടിവയ്ക്കുന്നത്. വെടിയേറ്റ സോണിയയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം വെടിവയ്പിലേക്കു നയിച്ച കാരണം അവ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടരുകയാണെന്നു സാൻ ജോസ് പൊലീസ് അറിയിച്ചു. ജെയിംസിന്റെയും സോണിയയുടെയും പ്രണയവിവാഹമായിരുന്നു. ഒരു ടെക്നോളജി സ്ഥാപനത്തിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. ഏഴുവർഷം മുമ്പ് ഒരു വീഴ്ചയിൽ സാരമായി പരിക്കേറ്റ ജെയിംസ് മൂന്ന് മാസം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവ്യത്തിൽ വ്യത്യാസം വന്നതായി സഹോ
സാൻഫ്രാൻസികോ: കാലിഫോണിയയിൽ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സോണിയ നല്ല(48)നെ കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് ജെയിംസ് നല്ലൻ (63) അറസ്റ്റിലായത്. ഇയാളെ സാന്താക്ലാര കൺട്രി ജയിലിൽ അടച്ചു.
എൻകോർ സെമികണ്ടക്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ടെക്‌നിക്കൽ റിക്രൂട്ടർ ആയിരുന്നു മരിച്ച സോണിയ. സാൻജോസിലുള്ള ഇൻഡിഗോ ഓക്ക് ലെയ്‌നിലുള്ള വസതിയിൽ വച്ചാണ് സോണിയയെ ഭർത്താവ് വെടിവയ്ക്കുന്നത്.
വെടിയേറ്റ സോണിയയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം വെടിവയ്പിലേക്കു നയിച്ച കാരണം അവ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം തുടരുകയാണെന്നു സാൻ ജോസ് പൊലീസ് അറിയിച്ചു. ജെയിംസിന്റെയും സോണിയയുടെയും പ്രണയവിവാഹമായിരുന്നു. ഒരു ടെക്നോളജി സ്ഥാപനത്തിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. ഏഴുവർഷം മുമ്പ് ഒരു വീഴ്ചയിൽ സാരമായി പരിക്കേറ്റ ജെയിംസ് മൂന്ന് മാസം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവ്യത്തിൽ വ്യത്യാസം വന്നതായി സഹോദരൻ ക്രിസ് അറിയിച്ചു. പലപ്പോഴും ഇദ്ദേഹം അക്രമാസക്തി കാണിച്ചിരുന്നെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റ് കിടന്നപ്പോൾ ജെയിംസിനെ സോണിയ നന്നായി പരിചരിച്ചിരുന്നതായും ക്രിസ് പറഞ്ഞു.
സാഹിൽ (21), നിധിൻ (20) എന്നിവരാണു ജെയിംസ് - സോണിയ ദമ്പതികളുടെ മക്കൾ.