- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് ഫാമിലി നൈറ്റ് വിജയകരമായി
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി) കുടുംബ സംഗമം വ്യവസായ പ്രമുഖരുടെയും സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെയും സാന്നിധ്യത്തിൽ ഹൃദ്യമായി നടന്നു. ഐ എ എം സി സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഫാമിലി നൈറ്
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി) കുടുംബ സംഗമം വ്യവസായ പ്രമുഖരുടെയും സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെയും സാന്നിധ്യത്തിൽ ഹൃദ്യമായി നടന്നു. ഐ എ എം സി സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഫാമിലി നൈറ്റ് ന്യൂയോർക്കിലെ വൈറ്റ് പ്ലേൻസിലുള്ള റോയൽ പാലസ് ബാങ്കറ്റ് ഹാളിൽ വൈകുന്നേരം 7 മണിയോടെ ആരംഭിച്ചു.
ചേംബർ അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ബിസിനസ് സമൂഹത്തിനു വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഐ എ എം സി സി പ്രസിഡന്റ് മാധവൻ ബി നായർ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കൂടുതൽ അംഗങ്ങളെ ചേർത്തു കൊണ്ടും മാസത്തിലൊരിക്കൽ ബിസിനസ് നെറ്റ് വർക്കിങ് നടത്തികൊണ്ടും ചേംബറിന്റെ പ്രവർത്തങ്ങൾ ശക്തമാക്കും. ഐ എ എം സി സി മാസങ്ങൾക്ക് മുൻപ് കേരളത്തിൽ നടത്തിയ ബിസിനസ്സ് സമ്മേളനങ്ങളിൽ നിന്ന് പലതും മനസിലാകാൻ സാധിച്ചു. ഈസ്റ്റ് വെസ്റ്റ് ഫൂഷനിലൂടെ പുതിയ ബിസിനസ്സ് നിക്ഷേപ സാധ്യതകളെന്തെന്ന് മനസ്സിലാക്കുകയും പുതിയ പദ്ധതികൾ നടപ്പിലാക്കാനു ള്ള ആശയങ്ങൾ കൈമാറുകയും ചെയ്യണം. ഐ എ എം സി സിയുടെ പ്രസിഡണ്ടായി തന്നെ തെരഞ്ഞെടുത്ത അംഗങ്ങൾക്ക് മാധവൻ ബി നായർ നന്ദി രേഖപ്പെടുത്തി. നേപ്പാൾ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ചേംബർ പ്രവർത്തിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ജോയ് ഇട്ടൻ ആമുഖ പ്രസംഗം നടത്തി. ഐ എ എം സി സി വൈസ്പ്രസിഡന്റ് ജോർജ് കുട്ടി സ്വാഗതമാസംശിച്ചു. റോക്ക് ലൻഡ് കൗണ്ടി ലെജിസ് ലേറ്റർ ആനി പോൾ ആയിരുന്നു മുഖ്യാതിഥി. ചടങ്ങിന്റെ മുഖ്യ സംഘാടകനായിരുന്ന പോൾ കറുകപ്പിള്ളിൽ, ഐ എം സി സി മുൻ പ്രസിഡന്റ് റോയ് എണ്ണശേരിൽ, മുൻ സെക്രട്ടറി ജിൻസ്‌മോൻ പി. സക്കറിയ, ട്രഷറർ കോശി ഉമ്മൻ, ജോയിന്റ് ട്രഷറർ സുധാകർ മേനോൻ, മുൻ പ്രസിഡന്റ് ജോൺ അകശാല, മുൻ സെക്രട്ടറി രാജു ഫിലിപ്പ് തുടങ്ങിയവരും, ചേംബർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ആശംസകളർപ്പിച്ചു . വിനോദ് കെയാർകെ, ചാൾസ് ആന്റണി, കിരൺ മാത്യു, ടി എസ് ചാക്കോ, ഫീലിപോസ് ഫിലിപ് , സജി തോമസ്, സഞ്ജീവ് കുമാർ, സുധ കർത്ത, മാത്തുകുട്ടി ഈശോ, ഡോ ജോസ് കാനാട്ട്, ജോസഫ് കുരിയാപ്പുറം, ജോർജ് കൊട്ടാരം, അജയ് ജേക്കബ്, മനോഹർ തോമസ്, , ലീല മാരേട്ട് , ശ്രീകുമാർ ഉണ്ണിത്താൻ, ഡോ ഗീതേഷ് തമ്പി, ഷാജി വെട്ടം, ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, തോമസ് കൂവള്ളൂർ, ഡോ പത്മജ പ്രേം, ജോർജ് ഇട്ടൻ പടിയേടത്ത് , മിത്രാസ് രാജൻ ചീരൻ, ടോം നൈനാൻ, തോമസ് തോമസ് , ജോർജ് ജോസഫ് , സുനിൽ െ്രെടസ് റ്റാർ, ജോസ് കാടാപ്പുറം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

പ്രശസ്ത ഗായകനായ കെ എൽ അലക്‌സാണ്ടറുടെ ഗാനമേളയും മത്തായി ചാക്കോയുടെ മാജിക് ഷോയും പരിപാടികൾക്ക് മാറ്റു കൂട്ടി. മാദ്ധ്യമ പ്രവർത്തകയായ വിനീത നായരായിരുന്നു എം സി. സുധാകർ മേനോൻ (പ്ലാനെറ്റ് ഓഫ് വൈൻ), മാധവൻ ബി നായർ (എം ബി എൻ ഫിനാൻഷിയൽ ഗ്രൂപ്പ് , കിങ് പ്രൊട്ടെക് ഷൻ ഗ്രൂപ്പ് ), പോൾ കറുകപ്പിള്ളിൽ (ഡിയർവുഡ് മാനേജ്മന്റ് ), ജോൺ അകശാല (പെബ് കോ ഇൻകോർപറേറ്റഡ് ), ജോസഫ് കുരിയാപ്പുറം (യു എസ് റ്റാക്‌സ് സർവീസസ് ), സഞ്ജീവ് കുമാർ ( എസ് ടി ലോജിസ് റ്റിക്‌സ് ), ജോയ് ഇട്ടൻ ( മാനേർസ് ഐ എൻ സി), ചാൾസ് ആന്റണി ( എ പി ഗ്രൂപ്പ് ) റോയ് എണ്ണശേരിൽ (ഗ്രാൻഡ് മെട്രോ റിയൽ എസ്‌റ്റേറ്റ് , ഹോംവേർ) എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ. കുടുംബ സംഗമം വിജയകരമായി നടത്താൻ സാധിച്ചതിൽ സന്തോഷിക്കുന്നുവെന്ന് ഐ എ എം സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. 



