ന്യൂജേഴ്‌സി: നേപ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 7510 നടത്തുന്ന സംഗീത പരിപാടി ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി) സ്‌പോൺസർ ചെയ്യുമെന്ന് ചേംബർ പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൻ യുനിവേഴ്‌സിറ്റി കാമ്പസിൽ മെയ് 16 (ശനി) വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സംഗീത സന്ധ്യയിൽ പ്രശസ്ത ഗായകരായ കൃഷ്ണ ദാസ്, ഗുരു ഗണേശ് എന്നിവരവതരിപ്പിക്കുന്ന പ്രത്യേക ഗാനവിരുന്നുണ്ടായിരിക്കും.

ലക്ഷക്കണക്കിനു ജനങ്ങളെ ദുതിതത്തിലാഴ്‌ത്തിയ ദുരന്തം അത്യധികം വേദനാജനകമാണെന്നും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായമെത്തിക്കാൻ ചേംബർ അംഗങ്ങൾ തീരുമാനിക്കുക യായിരുന്നെന്നും മാധവൻ നായർ പറഞ്ഞു. ധനസമാഹരണത്തിനായി റോട്ടറി ക്ലബ് ഡിസ്ട്രിക്റ്റ് 7510 സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഇതിനുള്ള നല്ല ഒരവസരമായി കരുതുവെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.

ഫ്രണ്ട് സ് ഓഫ് നേപ്പാൾ, റോട്ടറി ക്ലബ് ഓഫ് പ്രിൻസ്റ്റൻ തുടങ്ങിയ സംഘടനകളും ഈ പരിപാടിയുടെ സ്‌പോൺസർമാരായി മുന്നോട്ടു വന്നിട്ടുണ്ട് .

ആസ്വാദ്യകരമായ സംഗീത വിരുന്നിൽ പങ്കെടുത്തു നേപ്പാൾ ജനതയെ സഹായിക്കാൻ ഈ ലിങ്കിൽ രജിസ് റ്റെർ ചെയ്യണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു.http://archive. constantcontact.com/fs194/ 1101870871359/archive/ 1120953505960.html

Date : May 16, 2015
Time: 7 pm 11 pm

Venue:
First Campus Center Multipurpose Room
Princeton UniverstiyParking: Lot 21
Princeton, NJ 08544