ന്യൂയോർക്ക് : യോങ്കേഴ്‌സിലെ ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി ഒരു കുടുംബസംഗമം ജൂൺ മാസം 26ന് വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ 11 മണിവരെ 1727 സെൻട്രൽ പാർക്ക് അവന്യൂവിലുള്ള മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റിൽ വച്ച് നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിക്കുന്നു.

യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികൾക്ക് തിരക്കിട്ട തങ്ങളുടെ ജീവിതത്തിൽ ഒരല്പ സമയം ആസ്വദിക്കുന്നതിനും, പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള ഒരു സുവർണ്ണാവസരമാണിത്.

പ്രസ്തുത കുടുംബ സംഗമത്തിൽ യോങ്കേഴ്‌സിലും, സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കുന്നതായിരിക്കും. മാത്രമല്ല നാഷ്ണൽ ലവലിൽ പ്രവർത്തിക്കുന്ന ഫോമാ, ഫൊക്കാനാ എന്നിവയുടെ നാഷ്ണൽ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

വിഭവസമൃദ്ധമായ ഡിന്നറിനുപുറമെ പലതരത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കും.
നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ കുടുംബസംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്. സമീപവാസികൾ ഇതൊരു അറിയിപ്പായി കരുതി പരിപാടിയുടെ വിജയത്തിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: ഇട്ടൻ ജോർജ് (914 607 7367), വൈസ് പ്രസിഡന്റ് എം.കെ.മാത്യൂസ് (91480 65007), ട്രഷറർ ജോർജ്ജ്കുട്ടി ഉമ്മൻ (914 374 7624), കോർഡിനേറ്റർ അലക്‌സ് തോമസ് (914 473 0142), പി.ആർ.ഒ. : ബിനു ചാവറ (914 471 2107), സെക്രട്ടറി തോമസ് കൂവള്ളൂർ (914 471 2107)