- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത് 860 തവണ; തിരിച്ചടിയിൽ വകവരുത്തിയത് 155 പാക് സൈനികരേയും; ചൈനീസ് സൈനികർ അതിക്രമിച്ച് കയറിയത് 415 തവണ; അതിർത്തിയിൽ ഇന്ത്യ നേരിടുന്നത് വമ്പൻ വെല്ലുവിളികൾ; സൈന്യത്തെ ശക്തമാക്കാൻ ഉറച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്കു നൽകിയ തിരിച്ചടിയിൽ കാശ്മീർ അതിർത്തിയിൽ കഴിഞ്ഞ വർഷം ഇന്ത്യൻ സേന വധിച്ചത് 138 പാക്ക് സൈനികരെ. 155 പാക്ക് സൈനികർക്കു ഗുരുതരമായി പരുക്കേറ്റു. ഇന്ത്യയുടെ 28 സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ ഭാഗത്ത് 70 സൈനികർക്കും പരുക്കേറ്റു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തിയ ആക്രമങ്ങളോട് അതിശക്തമായിട്ടായിരുന്നു ഇന്ത്യൻ തിരിച്ചടികൾ. അതിർത്തിയിൽ ഇന്ത്യയുടെ ശക്തമായ ഇടപെടലുണ്ടായെന്ന് പാക്കിസ്ഥാനും ഇത്തവണ സമ്മതിച്ചിട്ടുണ്ട്. സർജിക്കൽ സ്‌ട്രൈക്കിലൂടെ പാക്കിസ്ഥാനെ ഞെട്ടിച്ച ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ ഇടപെടൽ ശക്തമാക്കിയത്. കഴിഞ്ഞ വർഷം പാക്ക് സൈന്യം 860 തവണ വെടിനിർത്തൽ ലംഘിച്ചു. അപ്പോഴെല്ലാം തിരിച്ചടിച്ചു. അതിർത്തി കടന്നുള്ള കമാണ്ടോ ഓപ്പറേഷനും നടന്നു. ഇത് പാക്കിസ്ഥാനെ ഞെട്ടിക്കുകയും ചെയ്തു. തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടുവെന്നു പാക്കിസ്ഥാൻ സമ്മതിക്കാറില്ലെന്നും പകരം സാധാരണ പൗരന്മാരെ ഇന്ത്യ കൊലപ്പെടുത്തിയെന്നു പ്രചരിപ്പിക്കുകയാണു രീതിയെന്
ന്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്കു നൽകിയ തിരിച്ചടിയിൽ കാശ്മീർ അതിർത്തിയിൽ കഴിഞ്ഞ വർഷം ഇന്ത്യൻ സേന വധിച്ചത് 138 പാക്ക് സൈനികരെ. 155 പാക്ക് സൈനികർക്കു ഗുരുതരമായി പരുക്കേറ്റു. ഇന്ത്യയുടെ 28 സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ ഭാഗത്ത് 70 സൈനികർക്കും പരുക്കേറ്റു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തിയ ആക്രമങ്ങളോട് അതിശക്തമായിട്ടായിരുന്നു ഇന്ത്യൻ തിരിച്ചടികൾ.
അതിർത്തിയിൽ ഇന്ത്യയുടെ ശക്തമായ ഇടപെടലുണ്ടായെന്ന് പാക്കിസ്ഥാനും ഇത്തവണ സമ്മതിച്ചിട്ടുണ്ട്. സർജിക്കൽ സ്‌ട്രൈക്കിലൂടെ പാക്കിസ്ഥാനെ ഞെട്ടിച്ച ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ ഇടപെടൽ ശക്തമാക്കിയത്. കഴിഞ്ഞ വർഷം പാക്ക് സൈന്യം 860 തവണ വെടിനിർത്തൽ ലംഘിച്ചു. അപ്പോഴെല്ലാം തിരിച്ചടിച്ചു. അതിർത്തി കടന്നുള്ള കമാണ്ടോ ഓപ്പറേഷനും നടന്നു. ഇത് പാക്കിസ്ഥാനെ ഞെട്ടിക്കുകയും ചെയ്തു. തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടുവെന്നു പാക്കിസ്ഥാൻ സമ്മതിക്കാറില്ലെന്നും പകരം സാധാരണ പൗരന്മാരെ ഇന്ത്യ കൊലപ്പെടുത്തിയെന്നു പ്രചരിപ്പിക്കുകയാണു രീതിയെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 25ന് ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ തങ്ങളുടെ മൂന്നു സൈനികർ കൊല്ലപ്പെട്ടുവെന്നറിയിച്ചു ട്വീറ്റ് ചെയ്ത പാക്ക് സൈന്യം മണിക്കൂറുകൾക്കകം അതു പിൻവലിച്ചിരുന്നു. ഇതിനൊപ്പം ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾ കഴിഞ്ഞ വർഷം വർധിച്ചതായി കണക്കുകൾ. ചൈനീസ് സൈനികർ 415 തവണ ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചുകയറി. 2016ൽ ഇത് 271 ആയിരുന്നു. കഴിഞ്ഞ വർഷം സിക്കിമിലെ ദോക്ലായിലുൾപ്പെടെ ഇരു സൈന്യങ്ങളും 216 തവണ അതിർത്തിയിൽ നേർക്കുനേർ നിരന്നു. നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനീസ് കടന്നുകയറ്റ സാധ്യതയുള്ള 23 ഇടങ്ങളുണ്ടെന്നാണു സൈന്യത്തിന്റെ വിലയിരുത്തൽ.
ഈ പ്രതിരോധം ശ്തമാക്കാൻ കരുത്ത് കൂട്ടുകയാണ് ഇന്ത്യൻ സേന. ഇസ്രയേലിൽ നിന്നു സ്‌പൈക് ആന്റി ടാങ്ക് മിസൈലുകൾ വാങ്ങുന്നതിനുള്ള ചർച്ചകൾ തുടങ്ങി. ടാങ്കുകൾ തകർക്കാൻ കെൽപുള്ളവയാണ് ഇവ. പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച നാഗ് ആന്റി ടാങ്ക് മിസൈലുകളാണു നിലവിൽ സേനയുടെ പക്കലുള്ളത്.