- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഫ്റ്റനന്റ് കേണൽ മോഹൻലാലിന് ഇന്ത്യൻ സേനയുടെ ആദരം; സൈന്യത്തിന്റെ പ്രശംസാപത്രം സ്വീകരിക്കുന്ന ചിത്രം മലയാളത്തിന്റെ സൂപ്പർ താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; ലാലേട്ടനും സൈന്യത്തിനും ജയ് വിളിച്ച് ആരാധകർ
ജമ്മു: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന് ഇന്ത്യൻ സേനയുടെ ആദരം. യുവാക്കളെ സൈന്യത്തിൽ ചേരാൻ പ്രചോദനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാണ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനെ സൈന്യം ആദരിച്ചത്. ഷൂട്ടിങ് തിരക്കുകളൊക്കെ മാറ്റിവച്ചാണ് ജമ്മുവിലെ രജൗറിയിെല സൈനിക ക്യാമ്പിലേക്ക് ലഫ്റ്റനന്റ് കേണൽ കൂടിയ
ജമ്മു: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന് ഇന്ത്യൻ സേനയുടെ ആദരം. യുവാക്കളെ സൈന്യത്തിൽ ചേരാൻ പ്രചോദനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാണ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനെ സൈന്യം ആദരിച്ചത്.
ഷൂട്ടിങ് തിരക്കുകളൊക്കെ മാറ്റിവച്ചാണ് ജമ്മുവിലെ രജൗറിയിെല സൈനിക ക്യാമ്പിലേക്ക് ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ പോയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഇവിടെയാണ്. ഔദ്യോഗികാവശ്യത്തിനായാണ് സൂപ്പർ താരം ജമ്മുവിൽ എത്തിയത്.
ജമ്മുവിൽ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ചിത്രം രണ്ടുദിവസം മുമ്പ് മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സേനയുടെ ആദരം സ്വീകരിക്കുന്ന ചിത്രവും ലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
നോർത്തേൺ കമാൻഡ് ലഫ്റ്റനന്റ് ജനറൽ ഡി എസ് ഹൂഡ, കമാൻഡിങ് ഓഫീസറായ കേണൽ ഹർമൻജിത് സിങ് എന്നിവർ ചേർന്നു ജമ്മുവിലെ 122 ടിഎ ബറ്റാലിയനിൽ വച്ചാണു പുരസ്‌കാരം സമ്മാനിച്ചത്. ഫേസ്‌ബുക്ക് പേജിലൂടെ ക്യാമ്പിലെ ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്.
പുതിയ സിനിമകളുടെ തിരക്കുകൾ ഏറ്റെടുക്കാതെ മോഹൻലാൽ വിദേശപര്യടനത്തിന് പോകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ജമ്മു സന്ദർശനം.
@Jammu
Posted by Mohanlal on Wednesday, 13 May 2015
രജൗറി ജില്ലയിലെ നൊവ്‌ഷേറയിലെ പട്ടാളക്യാമ്പിലാണ് മോഹൻലാലുള്ളത്. സംവിധായകനായ മേജർ രവിയും ലാലിനൊപ്പമുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന 'ലോഹ'ത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ലാൽ ജമ്മുവിലെ സൈനിക ക്യാമ്പിലേയ്ക്കു പോയത്. മോഹൻലാൽ ഇന്ത്യൻ കരസേനയുടെ ഭാഗമാകുന്നത് 2009ലാണ്. സേനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ താരത്തിന് ലെഫ്റ്റനന്റ് കേണൽപദവി നൽകുന്നത്.
In J and K Sector
Posted by Mohanlal on Wednesday, 13 May 2015
ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈലയാണ് മോഹൻലാലിന്റെ പുതിയ ചിത്രം. എം പത്മകുമാറിന്റെ കനൽ, വൈശാഖിന്റെ പുലിമുരുകൻ, ബി. ഉണ്ണികൃഷ്ണന്റെ ചിത്രം എന്നിവയാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകൾ.
With my new Commanding Officer Col Harmanjit Singh in Nowshera, Rajouri, Jammu
Posted by Mohanlal on Tuesday, 12 May 2015