ന്യൂഡൽഹി : തിർത്തി കടന്ന് വെടി നിർത്തൽ കരാർ ലംഘിച്ച് രണ്ട് സൈനികരെ വധിച്ച പാക്‌സൈന്യത്തിന്റെ നടപടിക്ക് മറുപടി നൽകി ഇന്ത്യൻ സൈന്യം. ജവാന്മാരുടെ മൃതദേഹത്തെ വികൃമാക്കുകയും തലവെട്ടിമാറ്റുകയും ചെയ്ത പാക്കിസ്ഥാൻ നടപടിക്ക് ശക്തമായ മറുപടിയാണ് സൈന്യം നൽകുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഏഴ് പാക്‌സൈനികർ കൊല്ലപ്പെട്ടു.

രണ്ട് പാക് സൈനിക പോസ്റ്റുകൾ ഇന്യൻ സേന തകർത്തിട്ടുണ്ട്. കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാൻ, പിമ്പിൾ പോസ്റ്റുകളാണ് സൈന്യം തകർത്തത്. 647 മുജാഹിദീൻ ബറ്റാലിയനിലെ പാക്‌സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാക് ബോർഡർ ആക്ഷൻ ടീമിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമാണ് കേന്ദ്രസർക്കാറും നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തികടന്ന് ഇന്ത്യൻ ജവാന്മാരെ പതിയിരുന്ന് ആക്രമിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ബി.എസ്.എഫ് 200ാം ബറ്റാലിയൻ ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ ആർമിയുടെ 22 സിഖ് റെജിമെന്റിലെ ജവാൻ പരംജീത് സിങ് എന്നിവരുടെ മൃതദേഹങ്ങളെ വികൃതമാക്കുകയും തലവെട്ടിമാറ്റുകയും പാക്‌സൈന്യം ചെയ്തിരുന്നു.

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് കരസേനാ മേധാവി ബിബിൻ റാവത് ജമ്മുകശ്|മീരിൽ എത്തി.