- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് ഡിസംബർ 17 മുതൽ 20 വരെ ചെന്നൈയിൽ
തിരുവനന്തപുരം: മൂന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് ഡിസംബർ 17 മുതൽ 20 വരെ ചെന്നൈയിൽ നടക്കും. ശാസ്ത്രജ്ഞർ, സംരക്ഷണ വാദികൾ, പരിസ്ഥിതി വാദികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പ്രാദേശിക സംഘടനകൾ എന്നിവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്മേളനമാണ് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് (ഐബിസി). ബയോ-ഡൈവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ നിലവിലെ അവസ്ഥയെ ക
തിരുവനന്തപുരം: മൂന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് ഡിസംബർ 17 മുതൽ 20 വരെ ചെന്നൈയിൽ നടക്കും. ശാസ്ത്രജ്ഞർ, സംരക്ഷണ വാദികൾ, പരിസ്ഥിതി വാദികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പ്രാദേശിക സംഘടനകൾ എന്നിവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്മേളനമാണ് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് (ഐബിസി). ബയോ-ഡൈവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിനും അനുയോജ്യമായ വേദിയാണിത്.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), ചെന്നൈയിലെ സി.പി. രാമസ്വാമി എൻവയോൺമെന്റൽ എഡ്യുക്കേഷൻ സെന്റർ, ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എസ്.ആർ.എം യൂണിവേഴ്‌സിറ്റി, നവധാന്യ എന്നിവർ സംയുക്തമായാണ് മൂന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
2011 മുതൽ 2020 വരെ ഐക്യരാഷ്ട്രസഭാ ബയോ-ഡൈവേഴ്‌സിറ്റി ദശകമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഐച്ചി ബയോ-ഡൈവേഴ്‌സിറ്റി ലക്ഷ്യങ്ങൾ നേടുന്നതിനും ബയോ-ഡൈവേഴ്‌സിറ്റിക്ക് വേണ്ടിയുള്ള നയപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും രണ്ട് വർഷത്തിൽ ഒരിക്കൽ ചേരുന്ന ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് ലക്ഷ്യം വെക്കുന്നു. എസ്.ആർ.എം യൂണിവേഴ്‌സിറ്റിയിലെ കട്ടൻകുളത്തൂർ മെയിൻ ക്യാംപസിൽ നടക്കുന്ന മൂന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസിൽ 'ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ബയോ-ഡൈവേഴ്‌സിറ്റി' എന്ന ആശയത്തിനാണ് പ്രാധാന്യം നൽകുന്നത്. ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും, വെള്ളം, ആരോഗ്യം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനെ കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിലെ മുഖ്യ ആശയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഏത് രീതിയിലും വികസനം സാധ്യമാക്കുക എന്ന ചിന്താഗതി നിലനിൽക്കുന്ന കാലഘട്ടത്തിൽ അതിനെ അതിജീവിച്ച് ബയോ-ഡൈവേഴ്‌സിറ്റി സംരക്ഷണത്തിന് ഒരു കാഴ്ചപ്പാടും നയപരമായ പദ്ധതിയും തയ്യാറാക്കുക എന്നതാണ് ഐ.ബി.എസിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. ഒന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് 2010 ൽ കേരളാ യൂണിവേഴ്‌സിറ്റിയും രണ്ടാമത്തേത് 2012 ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസുമാണ് സംഘടിപ്പിച്ചത്. സെമിനാറുകൾ, ബയോ-ഡൈവേഴ്‌സിറ്റി എക്‌സ്‌പോ, നാഷണൽ ഫോട്ടോഗ്രാഫി എക്‌സിബിഷൻ, പൊതുജന സംവാദം, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ, കുട്ടികൾക്കായുള്ള ബയോ-ഡൈവേഴ്‌സിറ്റ് കോൺക്ലേവ് തുടങ്ങി നിരവധി പരിപാടികൾ മൂന്നാമത് ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസിൽ ഉണ്ടാകും.
'2011 മുതൽ 2020 വരെ ഐക്യരാഷ്ട്രസഭ ബയോ-ഡൈവേഴ്‌സിറ്റി ദശകമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഐച്ചി ബയോ-ഡൈവേഴ്‌സിറ്റി ലക്ഷ്യങ്ങൾ നേടുന്നതിനും ബയോ-ഡൈവേഴ്‌സിറ്റിക്ക് വേണ്ടിയുള്ള നയപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഒപ്പം വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മേഖലകളിലും വിശാലമായ വികസന പദ്ധതികളിലും ജൈവവൈവിധ്യ പ്രശ്‌നങ്ങൾ മുഖ്യമായി ഉയർത്തിക്കൊണ്ട് വരുന്നതിനും രണ്ട് വർഷത്തിൽ ഒരിക്കൽ ചേരുന്ന ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് ലക്ഷ്യം വെക്കുന്നു.' ഐ.ബി.സി വൈസ് ചെയർമാനും സിസ്സ പ്രസിഡന്റുമായ ഡോ. ജി. ജി. ഗംഗാധരൻ പറഞ്ഞു.
CALL FOR PAPERS: വിദഗ്ദ്ധരുടെ പ്രസന്റേഷനുകൾ ഒൻപത് സെഷനുകളിലായി ഉണ്ടാകും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രശസ്തരായ ബയോ-ഡൈവേഴ്‌സിറ്റി വിദഗ്ദ്ധർ പരിപാടിയിൽ പങ്കെടുക്കും. പ്രശസ്തരായ ശാസ്ത്രജ്ഞർ, ഗവേഷകർ, എൻ.ജി.ഒകൾ, ഉദ്യോഗസ്ഥർ, പോളിസി മേക്കേഴ്‌സ്, സംരക്ഷണ വാദികൾ, കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങി ഇന്ത്യയിൽ ബയോ-ഡൈവേഴ്‌സിറ്റിയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കുന്നതുമായ 1,500 ഓളം ഡെലിഗേറ്റുകൾ കോൺഗ്രസിനെത്തും. പ്രബന്ധങ്ങൾ സംബന്ധിച്ച സാരാംശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15 ആണ്. 'ബയോ-ഡൈവേഴ്‌സിറ്റി ആൻഡ് ഹെൽത്ത്, 'ബയോ-ഡൈവേഴ്‌സിറ്റി ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്' എന്നീ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ നടത്താൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി എക്‌സ്‌പോ ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യം തുറന്ന് കാട്ടും. ദേശീയ-സംസ്ഥാന ഏജൻസികൾ, റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് സെന്ററുകൾ, യൂണിവേഴ്‌സിറ്റികൾ, വാണിജ്യ സംഘടനകൾ, എൻ.ജി.ഒകൾ എന്നിവർ എക്‌സ്‌പോയിൽ പങ്കെടുക്കും. 'ഇന്ത്യയുടെ ജൈവവൈവിധ്യ സംസ്‌കാരം' മുഖ്യ ആശയമാക്കി അവതരിപ്പിക്കുന്ന എക്‌സ്‌പോ തമിഴ്‌നാടിന്റെ ജൈവവൈവിധ്യ സംസ്‌കാരത്തിന് കൂടി ഊന്നൽ നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യ സംസ്‌കാരം വെളിവാക്കുന്ന സ്റ്റേറ്റ് ബയോ-ഡൈവേഴ്‌സിറ്റ് പ്രൊഫൈൽസ്, ഇൻസ്റ്റിറ്റിയൂഷണൽ പവലിയനുകൾ, ആവാസ വ്യവസ്ഥാ വൈവിധ്യങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ, വളർന്ന് വരുന്ന ജീവജാലങ്ങൾ, ജൈവവൈവിധ്യ പഠനം, ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ, ഓർഗാനിക് ഫുഡ് കോർട്ട്, മെഡിസിനൽ പ്ലാന്റ് എക്‌സ്‌പോ എന്നിവയും ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും. ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ എക്‌സ്‌പോ കാണാനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും ജൈവവൈവിധ്യ വിദ്യാഭ്യാസത്തിനും സംഭവനകൾ നൽകിയവർക്കുമാണ് ഇത്തവണ ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് അവാർഡുകൾ സമ്മാനിക്കുന്നത്. ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസിനെ കുറിച്ച് കൂടുതലറിയുവാൻ www.ibconline.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: Dr Biju Kumar- 094472 16157, Dr C Suresh Kumar- 09447205913