- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ബയോഡൈവേഴ്‌സിറ്റി കോൺഗ്രസ്: ഫോട്ടോഗ്രാഫി മത്സരം
തിരുവനന്തപുരം: മൂന്നാമത് ഇന്ത്യൻ ബയോഡൈവേഴ്‌സിറ്റി കോൺഗ്രസിനോട് (ഐബിസി 2014) അനുബന്ധിച്ച് പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു (വിഷയം: ബയോഡൈവേഴ്‌സിറ്റി ഓഫ് ഇന്ത്യ). മത്സരത്തിന് 12, 18 ഇഞ്ച് വലിപ്പത്തിലുള്ള കളർ ഫോട്ടോകൾ അയയ്ക്കാം. നേരത്തെ മത്സരങ്ങൾക്ക് അയച്ചവ പരിഗണിക്കുന്നതല്ല. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
തിരുവനന്തപുരം: മൂന്നാമത് ഇന്ത്യൻ ബയോഡൈവേഴ്‌സിറ്റി കോൺഗ്രസിനോട് (ഐബിസി 2014) അനുബന്ധിച്ച് പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു (വിഷയം: ബയോഡൈവേഴ്‌സിറ്റി ഓഫ് ഇന്ത്യ). മത്സരത്തിന് 12, 18 ഇഞ്ച് വലിപ്പത്തിലുള്ള കളർ ഫോട്ടോകൾ അയയ്ക്കാം. നേരത്തെ മത്സരങ്ങൾക്ക് അയച്ചവ പരിഗണിക്കുന്നതല്ല.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), ചെന്നൈയിലെ സി.പി. രാമസ്വാമി എൻവയോൺമെന്റൽ എഡ്യുക്കേഷൻ സെന്റർ, സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, എസ്.ആർ.എം യൂണിവേഴ്‌സിറ്റി, നവധാന്യ എന്നിവർ സംയുക്തമായാണ് മൂന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചാണ്. അപേക്ഷാ ഫോമുകൾക്കായി സിസ്സ, എം.ബി.സി-27, മ്യൂസിയം ബെയിൻസ് കോമ്പൗണ്ട്, നന്തൻകോട്, തിരുവനന്തപുരം-03 എന്ന വിലാസത്തിലോ, 9447243702 എന്ന മൊബൈൽ നമ്പറിലോ, http://ibconline.co.in/events/photography-competition/ എന്ന വിലാസത്തിലോ ബന്ധപ്പെടാം.
മൂന്നാമത് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് ഡിസംബർ 17 മുതൽ 20 വരെ ചെന്നൈയിൽ നടക്കും. ശാസ്ത്രജ്ഞർ, സംരക്ഷണ വാദികൾ, പരിസ്ഥിതി വാദികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പ്രാദേശിക സംഘടനകൾ എന്നിവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്മേളനമാണ് ഇന്ത്യൻ ബയോ-ഡൈവേഴ്‌സിറ്റി കോൺഗ്രസ് (ഐബിസി).
ബയോ-ഡൈവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിനും അനുയോജ്യമായ വേദിയാണ് ഐ.ബി.സി. കൂടുതൽ വിവരങ്ങൾക്ക് Dr Biju Kumar / 094472 16157 , Dr C Suresh Kumar / 09447205913