- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ കാണാതായ ഇന്ത്യൻ ബാലനായുള്ള തിരച്ചിൽ തുടരുന്നു; രണ്ട് ദിവസം മുമ്പ് റിയാദ് ഓൾഡ് സനയ്യയിൽ നിന്ന് കാണാതായത് ഒമ്പതാം ക്ലാസുകാരനായ യുപി സ്വദേശിയെ
റിയാദിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ ബാലനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. അൽ അലിയ ഇന്റർനാഷണൽ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയായ സയ്യദ് ബാസിൽ അലി ജഫ്രിയെയാണ് ചൊവ്വാഴ്‌ച്ച മുതൽ കാണാതായത്. യുപി സ്വദേശി സയ്യദ് അൻവർ അലി ജഫ്രിയുടെ മകനാണ് പതിനഞ്ചുകാരനായ സയ്യദ്. ഉച്ചക്ക് ശേഷം ഓൾഡ് സനയ്യയിലെ താമസ സ്ഥലത്തുനിന്നും തന്റെ ഇളയ സഹോദരിമാരെ ട്യൂഷൻ എടുക്കുന്ന സമീപത്തുതന്നെയുള്ള വീട്ടിൽ കൊണ്ടുപോയി വിട്ടിട്ടു തിരിച്ചു വീട്ടിലേക്ക് പോയതാണ്. അതിനു ശേഷമാണ് കുട്ടിയെ കാണാതായതെന്നു മാതാപിതാക്കൾ പറഞ്ഞു. തിരിച്ചുവരാൻ ഏറെ വൈകിയതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചത്. ഖാലിദിയ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി മുഴുവൻ പൊലീസും മാതാപിതാക്കളും ബന്ധുക്കളും പരിചയക്കാരും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തെരച്ചിൽ ബുധനാഴ്‌ച്ച വൈകിട്ടും തുടരുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ കുട്ടിയുടെ പിതാവ് സയ്യദ് അൻവർ അലി
റിയാദിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ ബാലനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. അൽ അലിയ ഇന്റർനാഷണൽ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയായ സയ്യദ് ബാസിൽ അലി ജഫ്രിയെയാണ് ചൊവ്വാഴ്‌ച്ച മുതൽ കാണാതായത്.
യുപി സ്വദേശി സയ്യദ് അൻവർ അലി ജഫ്രിയുടെ മകനാണ് പതിനഞ്ചുകാരനായ സയ്യദ്. ഉച്ചക്ക് ശേഷം ഓൾഡ് സനയ്യയിലെ താമസ സ്ഥലത്തുനിന്നും തന്റെ ഇളയ സഹോദരിമാരെ ട്യൂഷൻ എടുക്കുന്ന സമീപത്തുതന്നെയുള്ള വീട്ടിൽ കൊണ്ടുപോയി വിട്ടിട്ടു തിരിച്ചു വീട്ടിലേക്ക് പോയതാണ്. അതിനു ശേഷമാണ് കുട്ടിയെ കാണാതായതെന്നു മാതാപിതാക്കൾ പറഞ്ഞു.
തിരിച്ചുവരാൻ ഏറെ വൈകിയതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചത്. ഖാലിദിയ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി മുഴുവൻ പൊലീസും മാതാപിതാക്കളും ബന്ധുക്കളും പരിചയക്കാരും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തെരച്ചിൽ ബുധനാഴ്‌ച്ച വൈകിട്ടും തുടരുകയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ കുട്ടിയുടെ പിതാവ് സയ്യദ് അൻവർ അലി ജഫ്രിയെയൊ ബന്ധപ്പെടുക
ജഫ്രിയുടെ നമ്പർ;055 433 8606