- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ മലയാളി വിദ്യാർത്ഥിയെ മസ്‌കറ്റിൽ നിന്ന് കണ്ടെത്തി; കണ്ടെത്താൻ സഹായിച്ചത് സോഷ്യൽ മീഡിയയെന്ന് മാതാപിതാക്കൾ; 12 വയസുകാരൻ വീടുവിട്ടത് അമ്മയോട് പിണങ്ങി
മസ്‌കറ്റ്; അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ മലയാളി വിദ്യാർത്ഥിയെ മസ്‌കറ്റിൽ നിന്നും കണ്ടെത്തിയതായി പരാതി. അൽകുവൈറിലെ പള്ളിക്ക് സമീപത്ത് നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയെ ഇത്രയും വേഗം കണ്ടെത്താൻ സഹായിച്ചത് സോഷ്യൽ മീഡയാണെന്ന് മാതാപിതാക്കൾ അറിയിച്ചു.ഇന്നലെ രാത്രിയാണ് 12 വയസുകാരൻ അമ്മയോട
മസ്‌കറ്റ്; അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ മലയാളി വിദ്യാർത്ഥിയെ മസ്‌കറ്റിൽ നിന്നും കണ്ടെത്തിയതായി പരാതി. അൽകുവൈറിലെ പള്ളിക്ക് സമീപത്ത് നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയെ ഇത്രയും വേഗം കണ്ടെത്താൻ സഹായിച്ചത് സോഷ്യൽ മീഡയാണെന്ന് മാതാപിതാക്കൾ അറിയിച്ചു.
ഇന്നലെ രാത്രിയാണ് 12 വയസുകാരൻ അമ്മയോട് വഴക്കിട്ട ശേഷം വീടുവിട്ടിറങ്ങിയത്. തുടർന്ന് കാണാതായെന്ന പരാതിയുമായി മാതാപിതാക്കൾ പൊലീസിൽ ബന്ധപ്പെടുകയായിരുന്നു.സാധാരണ വഴിക്കിട്ട് പിണങ്ങിപ്പോകാറുണ്ടെങ്കിലും തിരികെയെത്തുക പതിവാണെന്ന് അമ്മ പരാതിയിൽ പറയുന്നു. എന്നാൽ കുട്ടി തിരികെയെത്താതിനെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നല്കിയത്. ഇന്ത്യൻ സ്‌കൂൾ ഡാർസെറ്റിലെ ആറാം ക്ലാസ് വിദ്യാർത്ഥിണ് കാണാതായ കുട്ടി.
കുട്ടിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം കണ്ടെത്താൻ സഹായിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. ഫേസ്‌ബുക്കിൽ ഫോട്ടോയിട്ട് അരമണിക്കൂറിനുള്ളിൽ തന്നെ 234 പേർ ഷെയർ ചെയ്യുകയും 146 പേർ ലൈക്ക് ചെയ്തതായും ഇവർ പറഞ്ഞു.
കുട്ടിയുടെ അച്ഛൻ മാംഗ്ലൂർ സ്വദേശിയും അമ്മ കേരളത്തിൽ നിന്നുള്ള ആളുമാണ്. കാണാതായ കുട്ടിക്ക് രണ്ട് സഹോദരിമാർ ഉണ്ട്.