മുംബൈ: സെൻസർ ബോർഡിനെയാണ് സെൻസർ ചെയ്യണമെന്ന് സംവിധായകൻ വിശാൽ ഭരദ്വാജ്. സെൻസർ ബോർഡ് താലിബാനെ പോലെയാണ് പെരുമാറുന്നത്. ഇന്ത്യൻ സിനിമ രാജ്യാന്തര തലത്തിൽ വളരുന്ന ഈ ഘട്ടത്തിൽ സെൻസർ ബോർഡിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ പ്രവർത്തനം നോക്കിയാൽ സെൻസർ ബോർഡിനെയാണ് സെൻസർ ചെയ്യേണ്ടത്. അവർ ഞങ്ങളുടെ സിനിമയെ തരംപോലെ വെട്ടിമുറിക്കുന്നു. അവർക്ക് അവരുടെ അധികാരങ്ങൾ കൃത്യമായി അറിയില്ല. സിനിമ ഒരു കലാരൂപമാണെന്ന ബോധം അവർക്കില്ല. ഒരു മാനദണ്ഡവും നോക്കാതെ സിനിമ സെൻസർ ചെയ്യുന്നു. ഈ സെൻസർബോർഡിനെ പിരിച്ചുവിടണം. അവരുടെ കത്രിക കൊക്കയിൽ എറിഞ്ഞു കളയണം-വിശാൽ ഭരദ്വാജ് വിശദീകരിച്ചു

വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.