- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചൽ അതിർത്തി ലക്ഷ്യമാക്കി ചൈനയുടെ പടയൊരുക്കം; ഇന്ത്യയെ വേഗത്തിൽ ആക്രമിക്കാൻ റോഡ് നിർമ്മാണവും സൈനികത്താവള നിർമ്മാണവും അതിവേഗം; ടിബറ്റിലെ ഗ്യാന്ത്സെ മേഖലയിൽ ഒരു ബ്രിഗേഡിന് വേണ്ടിയുള്ള താവളം സജ്ജം; 6 ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സ്, അഡ്മിനിസ്ട്രേഷൻ ഏരിയ, വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം എനിനവ സജ്ജമാക്കിയതായി ഇന്ത്യ; സംഘർഷം കനക്കുമ്പോൾ പ്രകോപനവുമായി ചൈന
ന്യൂഡൽഹി: അരുണാചൽ അതിർത്തി ലക്ഷ്യമാക്കി ചൈനയുട പടയൊരുക്കം. ലഡാക്കിലെ സംഘർഷത്തിന് പിന്നാലെ ചർച്ചകൾ നടക്കുമ്പോഴാണ് അരുണാചൽ അതിർത്തിയിൽ ചൈന പടയൊരുക്കം നടത്തുന്നചത്. 6 ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സ്, അഡ്മിനിസ്ട്രേഷൻ ഏരിയ, വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ സജ്ജമാക്കി സൈനിക താവളമാണ് ചൈന ഒരുക്കുന്നത്. ടിബറ്റിലെ ഗ്യാന്ത്സെ മേഖലയിൽ ചൈന ഒരു ബ്രിഗേഡ് സൈന്യത്തിന് വേണ്ടിയുള്ള താവളം നിർമ്മിച്ചിട്ടുണ്ട്. ജനുവരിയിലാണ് ഇതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2021ൽ പൂർത്തിയാക്കുമെന്നാണ് വിവരം.
അതിർത്തി സംഘർഷത്തിൽ പരിഹാരം കണ്ടെത്താനായി ചർച്ചകൾ നടക്കുമ്പോൾ, നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കം. റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളും ഒരുക്കി ചൈന സേനാവിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയെ ആക്രമിക്കാൻ സിക്കിമിലേക്കും അരുണാചൽ പ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കും അതിവേഗം എത്താൻ സാധിക്കുന്ന തരത്തിലാണ് സൈനിക താവളം നിർമ്മിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സേനാവൃത്തങ്ങൾ പറയുന്നു. ഇന്ത്യ-ചൈന തർക്കം നിലനിൽക്കുന്ന പ്രധാന ഇടമായ തവാങ് അരുണാചലിന്റെ വടക്കൻ പ്രദേശത്താണ്. കിഴക്കൻ പ്രദേശങ്ങൾ ലക്ഷ്യം വയ്ക്കുന്ന തരത്തിൽ പല ഭാഗങ്ങളിൽ നിന്ന് ചൈന റോഡുകളും നിർമ്മിക്കുന്നുണ്ട്.
ചൈനയുടെ വെസ്റ്റേൺ തീയേറ്റർ കമാൻഡിന് കീഴിലുള്ള മലൻ എയർഫീൽഡിൽ മിസൈൽ റഡാർ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ഇന്ത്യൻ സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം ആദ്യമായാണെന്നും സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വടക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. പ്രശ്ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിവരവെയാണ് ചൈനയുടെ പ്രകോപനപരമായ സൈനിക നീക്കം.
മറുനാടന് ഡെസ്ക്