- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത മതപരിവർത്തനം ഭാരതത്തെ ഭ്രാന്താലയമാക്കും: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി
കൊച്ചി: ജനങ്ങളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും അക്രമങ്ങൾ അഴിച്ചുവിട്ടും മതപരിവർത്തനം നടത്തുന്നത് ഭാരതത്തെ ഭ്രാന്താലയമാക്കുമെന്നും നിർബന്ധ മതപരിവർത്തനം കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പുസമയത്തു പ്രഖ്യാപിച്ച രാജ്യത്തിന്റെ വികസന അജണ്ടയുടെ ഭാഗമാണോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ
കൊച്ചി: ജനങ്ങളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും അക്രമങ്ങൾ അഴിച്ചുവിട്ടും മതപരിവർത്തനം നടത്തുന്നത് ഭാരതത്തെ ഭ്രാന്താലയമാക്കുമെന്നും നിർബന്ധ മതപരിവർത്തനം കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പുസമയത്തു പ്രഖ്യാപിച്ച രാജ്യത്തിന്റെ വികസന അജണ്ടയുടെ ഭാഗമാണോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ലോകജനസംഖ്യയുടെ 34 ശതമാനം ക്രൈസ്തവരാണ്. ഇത് ഭാരതത്തിലെ മൊത്തജനസംഖ്യയുടെ ഇരട്ടിയിലേറെയുമാണ്. ഇന്ത്യയിലെ കേരളമുൾപ്പെടെ ഏതെങ്കിലും സംസ്ഥാനത്ത് ഏതാനും കുടുംബങ്ങൾ നിർബന്ധ മതപരിവർത്തനത്തിന് വിധേയമായാൽ തകരുന്നതല്ല ക്രിസ്ത്യാനിറ്റി. തുമ്മിയാൽ തെറിക്കുന്ന വിശ്വാസമല്ല യഥാർത്ഥ ക്രൈസ്തവരുടേതെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഇറാക്കിലും സിറിയയിലും വിശ്വാസത്തിനുവേണ്ടി ജീവൻ ബലികഴിച്ച ധീരരക്തസാക്ഷികളുടെ ചിത്രം ഇന്നും ക്രൈസ്തവ മനസുകളിൽ ദുഃഖവും വികാരവുമായി നിലനിൽക്കുകയാണ്.
വിശ്വാസം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. ഭീഷണിയിലൂടെയല്ല, മറിച്ച് സ്‌നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉദ്‌ബോധനങ്ങളിലൂടെയും പങ്കുവയ്‌ക്കേണ്ടതാണ് മതവിശ്വാസങ്ങൾ. അതിനു ശ്രമിക്കാതെ അക്രമങ്ങൾ അഴിച്ചുവിടുന്നത് അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കപ്പെടും. നിയമങ്ങളേപ്പോലും വെല്ലുവിളിച്ച് അധികാരകേന്ദ്രങ്ങളുടെ അംഗീകാരത്തോടെയുള്ള നിർബന്ധമതപരിവർത്തന ശ്രമങ്ങൾ ഭീകരവാദം വളർത്തുകമാത്രമല്ല, വർഗീയ വാദികളുടെ ഇംഗിത നടത്തിപ്പിനായി നിർദോഷികളായ ജനങ്ങളുടെ ചോരപ്പുഴയൊഴുകുന്നതിനിടയാകും. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം നിലനിൽക്കുവാനും സമാധാനജീവിതം ഉറപ്പുവരുത്തുവാനും പൊതുസമൂഹം ഉണർന്നു ചിന്തിക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.