- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യക്കാരനെ കാണാതായതായി; കാണാതായത് മലകയറി തിരിച്ചിറങ്ങവെ; ഗൈഡിനെ ശരീരം മരവിച്ചനിലയിൽ കണ്ടെത്തി
കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യക്കാരനെ കാണാതായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ രവികുമാറിനെയാണ് കാണാതായത്. എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും ഉയരത്തിലുള്ള അവസാനത്തെ വിശ്രമകേന്ദ്രത്തിൽ നിന്നാണ് ഇയാളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശനിയാഴ്ച എവറസ്റ്റ് കയറൽ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം തിരിച്ചിറങ്ങവേയാണ് ഇദ്ദഹത്തെ കാണാതായതെന്നാണ് സൂചന. രവികുമാറിന്റെ ഗൈഡായ ലക്പാ വോങ്യാ ഷെർപയെ ശരീരം മരവിച്ച് അബോധാവസ്ഥയിൽ നാലാമത്തെ ക്യാമ്പിൽ കണ്ടെത്തിയിട്ടുണ്ട്. മലയിറങ്ങുന്നതിനിടെ ഇരുവരും രണ്ടുവഴിക്കായിപ്പോയതാണെന്നാണ് വിവരം. രവികുമാറിനെ കണ്ടെത്താനായി മൂന്നുപേരടങ്ങുന്ന ഷെർപമാരുടെ സംഘത്തെ അയച്ചിട്ടുണ്ട്. രവികുമാറുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് മല കയറാൻ സമീപിച്ച ട്രംക്കിങ് ഏജൻസിയും പറയുന്നത്. ഇദ്ദേഹത്തെ കാണാതായതായി നേപ്പാൾ വിനോദസഞ്ചാരവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യക്കാരനെ കാണാതായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ രവികുമാറിനെയാണ് കാണാതായത്.
എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും ഉയരത്തിലുള്ള അവസാനത്തെ വിശ്രമകേന്ദ്രത്തിൽ നിന്നാണ് ഇയാളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശനിയാഴ്ച എവറസ്റ്റ് കയറൽ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം തിരിച്ചിറങ്ങവേയാണ് ഇദ്ദഹത്തെ കാണാതായതെന്നാണ് സൂചന.
രവികുമാറിന്റെ ഗൈഡായ ലക്പാ വോങ്യാ ഷെർപയെ ശരീരം മരവിച്ച് അബോധാവസ്ഥയിൽ നാലാമത്തെ ക്യാമ്പിൽ കണ്ടെത്തിയിട്ടുണ്ട്. മലയിറങ്ങുന്നതിനിടെ ഇരുവരും രണ്ടുവഴിക്കായിപ്പോയതാണെന്നാണ് വിവരം. രവികുമാറിനെ കണ്ടെത്താനായി മൂന്നുപേരടങ്ങുന്ന ഷെർപമാരുടെ സംഘത്തെ അയച്ചിട്ടുണ്ട്.
രവികുമാറുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് മല കയറാൻ സമീപിച്ച ട്രംക്കിങ് ഏജൻസിയും പറയുന്നത്. ഇദ്ദേഹത്തെ കാണാതായതായി നേപ്പാൾ വിനോദസഞ്ചാരവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.