- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുത്തി ഭക്ഷണം നൽകി; തൃശൂരിലെ ഇന്ത്യൻ കോഫീ ഹൗസ് അടച്ചുപൂട്ടി; പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമെന്ന് അധികൃതർ
തൃശൂർ: തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫീ ഹൗസ് സീൽ ചെയ്തു. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയതിനാണ് നടപടി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിലവിൽ പാർസൽ സംവിധാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രവർത്തന സമയത്തിൽ മാത്രമാണ് ഇളവ് നൽകിയത്.
ഈ ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗമാണ് സീൽ ചെയ്തത്. എന്നാൽ കോർപ്പറേഷന്റെ നടപടിക്കെതിരെ കോഫീ ഹൗസ് അധികൃതർ രംഗത്തെത്തി. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന്ന് കോഫീ ഹൗസ് അധികൃതർ അറിയിച്ചു.
Next Story