ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ (ഐഎഎംസിവൈ) 2016ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജു വി. സക്കറിയയേയും സെക്രട്ടറി സജി കുഞ്ഞുകുട്ടി കടമ്പനാടിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: എബ്രാഹം കൈപ്പിള്ളിൽ (ട്രഷറർ), എം.കെ. മാത്യു( വൈസ് പ്രസിഡന്റ്), ആൽഫ്രഡ് തോമസ് (ജോയിന്റ് സെക്രട്ടറി), 54 യോങ്കേഴ്സ് ടെറസ് യോങ്കേഴ്സിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജ് ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റിക്ക് പ്രയോജനകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജു വി. സക്കറിയ പറഞ്ഞു.