- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കറ്റിൽ മലയാളി ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ദേഹമാസകലം വൈദ്യുതി കേബിൾ ചുറ്റിയ നിലയിൽ; കോഴിക്കോട് സ്വദേശികളുടെ മരണത്തിൽ ആശങ്ക മാറാതെ മലയാളികൾ
മസ്‌കറ്റ്: മസ്‌കത്തിനടത്ത് ജിഫ്‌നയിൽ മലയാളി ദമ്പതികളെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ വിജേഷ്, മൃദുല എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും 30 വയസിൽ താഴെയാണ് പ്രായം. ദേഹമാസകലം വൈദ്യുതി കേബിൾ ചുറ്റിയനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ രണ്ടു വയസ്സുള്ള മകൾ നിസ്സാരപരി
മസ്‌കറ്റ്: മസ്‌കത്തിനടത്ത് ജിഫ്‌നയിൽ മലയാളി ദമ്പതികളെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ വിജേഷ്, മൃദുല എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും 30 വയസിൽ താഴെയാണ് പ്രായം.
ദേഹമാസകലം വൈദ്യുതി കേബിൾ ചുറ്റിയനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ രണ്ടു വയസ്സുള്ള മകൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞ് ദമ്പതികളുടെ ബന്ധുക്കളുടെ പക്കലാണ് ഇപ്പോൾ ഉള്ളത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നത്. മൃതദേഹങ്ങൾ റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരാനാണ് സാധ്യത.
രതീഷ് രണ്ട് മാസം മുമ്പാണ് പുതിയ സ്‌പോൺസറുടെ കീഴിൽ ജോലിക്ക് പ്രവേശിച്ചത്. പുതിയ സ്‌പോൺസർ സ്ഥലത്ത് ഇല്ലാത്തത് നടപടികൾ വൈകിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.