ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ 2021- 22 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന ഐ.സി ആൻഡ് ഇ.സി വാർഷിക പൊതുയോഗം ജോർജ് ജോസഫ് (പ്രസിഡന്റ്), ബോബൻ കൊടുവത്ത് (വൈസ് പ്രസിഡന്റ്), ജോസ് ഓച്ചാലിൽ (സെക്രട്ടറി), തോമസ് ജെ. വടക്കേമുറിയിൽ (ജോയിന്റ് സെക്രട്ടറി), സിജു കൈനിക്കര (ട്രഷറർ), വി എസ് ജോസഫ് (ജോ. ട്രഷറർ) എന്നിവരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ചെറിയാൻ ചൂരനാട്, ഡാനിയേൽ കുന്നേൽ, ഐ. വർഗീസ്, മാത്യു കോശി, പ്രദീപ് നാഗനൂലിൽ, പി.ടി. സെബാസ്റ്റ്യൻ, രമണി കുമാർ, റോയ് കൊടുവത്ത്, ടോണി നെല്ലുവേലിൽ എന്നിവർ ബോർഡ് മെമ്പേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ചെറിയാൻ ചൂരനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോർജ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ രാജൻ ഐസക്ക്, കോശി പണിക്കർ, പീറ്റർ നെറ്റോ എന്നിവർ പങ്കെടുത്തു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രസിഡന്റ് അഭ്യർത്ഥിച്ചു.