- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഖോയ് വിമാനത്തിൽ പറന്നുയർന്ന് നിർമ്മലാ സീതാരാമൻ; പ്രതിഭാ പാട്ടീലിന് ശേഷം സുഖോയ് യുദ്ധവിമാനത്തിൽ പറക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാരാഷ്ട്രീയ നേതാവായി ഇന്ത്യയുടെ വനിതാ പ്രതിരോധ മന്ത്രി
ജോധ്പുർ: സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം കുറിച്ചു ഇന്ത്യയുടെ വനിതാ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. ഇനി സുഖോയ് വിമാനത്തിൽ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രി എന്ന നേട്ടം നിർമ്മലാ സീതാരാമന് സ്വന്തം. മുൻ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ രാഷ്ട്രീയ നേതാവ് സുഖോയ് വിമാന്തതിൽ സഞ്ചരിക്കുന്നത്. രാജസ്ഥാനിലെ വ്യോമസേനാ വിമാനത്താവളത്തിൽ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ സുമിത്ത് ഗർഗിനൊപ്പമാണ് സീതാരാമൻ യുദ്ധവിമാനത്തിലെ കന്നിപ്പറക്കൽ നടത്തിയത്. പറന്നിറങ്ങിയശേഷം പ്രതിരോധമന്ത്രി യാത്രയെ 'ആശ്ചര്യകരം, അവിസ്മരണീയം!' എന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ദീർഘദൂര പോർവിമാനമായ സുഖോയ് സു-30 എം.കെ.ഐ.യിൽ പൈലറ്റുമാർ ധരിക്കാറുള്ള ജി-സ്യൂട്ട് ധരിച്ചായിരുന്നു 40 മിനിറ്റുനീണ്ട യാത്ര. യാത്രയ്ക്കുമുൻപ് വിമാനത്തെപ്പറ്റിയുള്ള മുഴുവൻ വിവരവും കോക്ക്പിറ്റിന്റെ പ്രവർത്തനവും മന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അൻപത്തിയെട്ടുകാരിയായ നിർമലയുമൊത്ത് ജോധ്പുരിന്റെ പടിഞ്ഞാറൻ ഭാഗത്തേക്കായിരു
ജോധ്പുർ: സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം കുറിച്ചു ഇന്ത്യയുടെ വനിതാ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. ഇനി സുഖോയ് വിമാനത്തിൽ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രി എന്ന നേട്ടം നിർമ്മലാ സീതാരാമന് സ്വന്തം. മുൻ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ രാഷ്ട്രീയ നേതാവ് സുഖോയ് വിമാന്തതിൽ സഞ്ചരിക്കുന്നത്.
രാജസ്ഥാനിലെ വ്യോമസേനാ വിമാനത്താവളത്തിൽ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ സുമിത്ത് ഗർഗിനൊപ്പമാണ് സീതാരാമൻ യുദ്ധവിമാനത്തിലെ കന്നിപ്പറക്കൽ നടത്തിയത്. പറന്നിറങ്ങിയശേഷം പ്രതിരോധമന്ത്രി യാത്രയെ 'ആശ്ചര്യകരം, അവിസ്മരണീയം!' എന്നാണു വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ദീർഘദൂര പോർവിമാനമായ സുഖോയ് സു-30 എം.കെ.ഐ.യിൽ പൈലറ്റുമാർ ധരിക്കാറുള്ള ജി-സ്യൂട്ട് ധരിച്ചായിരുന്നു 40 മിനിറ്റുനീണ്ട യാത്ര.
യാത്രയ്ക്കുമുൻപ് വിമാനത്തെപ്പറ്റിയുള്ള മുഴുവൻ വിവരവും കോക്ക്പിറ്റിന്റെ പ്രവർത്തനവും മന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അൻപത്തിയെട്ടുകാരിയായ നിർമലയുമൊത്ത് ജോധ്പുരിന്റെ പടിഞ്ഞാറൻ ഭാഗത്തേക്കായിരുന്നു പോർവിമാനത്തിന്റെ യാത്ര. തിരിച്ചിറങ്ങി വ്യോമസേനാ മേധാവികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
മുൻപേ പറന്ന നേതാക്കൾ
സുഖോയ് യുദ്ധവിമാനത്തിൽ പറക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാരാഷ്ട്രീയ നേതാവാണ് നിർമലാ സീതാരാമൻ. രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലാണ് ആദ്യം പറന്നത്, 2009 നവംബറിൽ.
2003 ജൂണിൽ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം സുഖോയിൽ പറന്നതും ചരിത്രമായിരുന്നു. അദ്ദേഹമാണ് സുഖോയിൽ പറന്ന ആദ്യരാഷ്ട്രപതി. അതേമാസംതന്നെ അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസും ഈ വിമാനത്തിൽ പറന്നു.
2015 ഓഗസ്റ്റിൽ പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിങ്ങും പൈലറ്റിനൊപ്പം പറന്നു. 2015-ൽ പൈലറ്റ് പരിശീലനം നേടിയ ബിജെപി. നേതാവ് രാജീവ് പ്രതാപ് റൂഡിയും 2016 മേയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും സുഖോയിൽ സഞ്ചരിച്ചിരുന്നു.