- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ പിന്തുണയുമായി മോദിയുണ്ട്; ശരാശരി തൊഴിലാളികളുടെ പ്രായം 27 മാത്രം; നോക്കി നിൽക്കുമ്പോൾ വളരുന്ന വിപണി; സമ്പന്നരുടെ ആവശ്യങ്ങൾ നിറവേറ്റിയാലും കൈനിറയെ അവസരങ്ങൾ; നാട്ടിൽ വിമർശനം ഉയരുമ്പോഴും വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ വിപണന മൂല്യം കുത്തനെ മുകളിലേക്ക്
ന്യൂഡൽഹി: നോട്ട് നിരോധനത്തിലൂടെയും മറ്റ് ചില സാമ്പത്തിക നീക്കങ്ങളിലൂടെയും നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്തുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ഇന്ത്യക്കുള്ളിൽ ശക്തമാണ്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ തികച്ചും വ്യത്യസ്തമായ തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുമ്പില്ലാത്ത വിധത്തിൽ ശക്തിപ്രാപിച്ചുവെന്ന് വ്യക്തമായ തെളിവുകൾ നിരത്തിയാണ് ഡെയിലി മെയിൽ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടെഴുതിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ നിക്ഷേപിച്ചാൽ നഷ്ടം വരില്ലെന്നും അതിന് അനുകൂലമായ അവസരമാണിപ്പോൾ സംജാതമായിരിക്കുന്നതെന്നും വിദേശ മാധ്യമങ്ങൾ ഉറപ്പേകുന്നു. ഇന്ത്യയിൽ നിക്ഷേപിക്കുന്നവർക്കും വ്യവസായങ്ങൾ ആരംഭിക്കുന്നവർക്കും എല്ലാ പിന്തുണയുമായി പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി തന്നെ രംഗത്തുണ്ടെന്നാണ് അന്തരാഷ്ട്രതലത്തിൽ വാർത്ത പരക്കുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ ശരാശരി തൊഴിലാളികള
ന്യൂഡൽഹി: നോട്ട് നിരോധനത്തിലൂടെയും മറ്റ് ചില സാമ്പത്തിക നീക്കങ്ങളിലൂടെയും നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്തുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ഇന്ത്യക്കുള്ളിൽ ശക്തമാണ്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ തികച്ചും വ്യത്യസ്തമായ തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുമ്പില്ലാത്ത വിധത്തിൽ ശക്തിപ്രാപിച്ചുവെന്ന് വ്യക്തമായ തെളിവുകൾ നിരത്തിയാണ് ഡെയിലി മെയിൽ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടെഴുതിയിരിക്കുന്നത്.
ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ നിക്ഷേപിച്ചാൽ നഷ്ടം വരില്ലെന്നും അതിന് അനുകൂലമായ അവസരമാണിപ്പോൾ സംജാതമായിരിക്കുന്നതെന്നും വിദേശ മാധ്യമങ്ങൾ ഉറപ്പേകുന്നു. ഇന്ത്യയിൽ നിക്ഷേപിക്കുന്നവർക്കും വ്യവസായങ്ങൾ ആരംഭിക്കുന്നവർക്കും എല്ലാ പിന്തുണയുമായി പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി തന്നെ രംഗത്തുണ്ടെന്നാണ് അന്തരാഷ്ട്രതലത്തിൽ വാർത്ത പരക്കുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ ശരാശരി തൊഴിലാളികളുടെ വെറും 27 വയസ് മാത്രമാണെന്നും നോക്കി നിൽക്കുമ്പോൾ വളരുന്ന വിപണിയാണിവിടെയുള്ളതെന്നും സമ്പന്നരുടെ ആവശ്യങ്ങൾ നിറവേറ്റിയാലും കൈനിറയെ അവസരങ്ങളാണിവിടെയുള്ളതെന്നും വിദേശ മീഡികൾ വെളിപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ മോദി സർക്കാരിനെതിരെ നാട്ടിൽ വിമർശനം ശക്തമാകുമ്പോൾ വിദേശങ്ങളിൽ ഇന്ത്യയുടെ വിപണനം കുത്തനെ മുകൽലേക്കുയരുകയാണ്.
വർഷങ്ങളായി സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യക്ക് ചൈനയുടെ പുറകിൽ ഒതുങ്ങേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ചൈനയെ മറികടന്നിരിക്കുന്നുവെന്നുമാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതായത് വർഷത്തിൽ ഏഴ് ശതമാനം വളർച്ച പ്രകടമാക്കി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യ നേടിയെടുത്തിരിക്കുന്നുവെന്നും പ്രധാനപ്പെട്ട അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മറ്റ് സമ്പദ് വ്യവസ്ഥകളായ ഫിലിപ്പീൻസ്, തായ് വാൻ, വിയറ്റ്നാം, ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നിവയ്ക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ വളർച്ച ഇന്ത്യക്കാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ യുവത്വമാർന്നതും ഉയർന്ന വിദ്യാഭ്യാസമുള്ളതുമായ തൊഴിൽ സേനയാണുള്ളതെന്നത് സമ്പദ് വ്യവസ്ഥക്ക് ശക്തമായ നട്ടെല്ലായി വർത്തിക്കുന്നുവെന്നും അന്താരാഷ്ട്ര തലത്തിൽ സ്തുതിക്കപ്പെടുന്നുണ്ട്. യുകെയിൽ ശരാശരിതൊഴിലാളികളുടെ പ്രായം 40 വയസാണെങ്കിൽ ഇന്ത്യയിൽ അത് 27 വയസ് മാത്രമാണെന്നതും എടുത്ത് കാട്ടപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ബിസിനസുകൾക്ക് അനുകൂലമായ കാലാവസ്ഥ വളർന്ന് വരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
മൂംബൈയ്ക്കും അഹമ്മദാബാദിനുമിടയിൽ ബുള്ളറ്റ് ട്രെയിൻപദ്ധതി നടപ്പിലാക്കുന്നതിനായി ജപ്പാൻ 17 ബില്യൺ പൗണ്ട് ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറായിട്ടുണ്ട്. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും വൻ തോതിിൽ വിദേശനിക്ഷേപം നേടിയെടുക്കാൻ മോദിക്ക് കഴി്ഞ്ഞുവെന്നും വിദേശ മാധ്യമങ്ങൾ സ്തുതിക്കുന്നു. ബ്രിട്ടനിലെ വാറ്റിന് സമാനമായി ഇന്ത്യയിൽ നൂതന ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് സംവിധാനം ഏർപ്പെടുത്താനും അത് വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സങ്കിർണമായ നികുതി സമ്പ്രദായത്തിന് പകരം സംവിധാനം കൊണ്ടു വരാനും മോദിക്ക് കഴിഞ്ഞുവെന്നത് ആഗോളതലത്തിൽഎടുത്ത് കാട്ടപ്പെടുന്നു.
ഡയറക്ട് ബെനിഫിറ്റ് പേമെന്റുകൾക്കായി ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റം മോദി ഏർപ്പെടുത്തിയതിലൂടെ ശരിയായ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നതെന്ന് ഉറപ്പ് വരുത്താനാവുന്നുണ്ട്. വിരലടയാളങ്ങൾ, ഐറിസ് സ്‌കാനിങ്, ഫോട്ടോകൾ തുടങ്ങിയവ ഉപയോഗിച്ചാണീ ബയോമെട്രിക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ മില്യൺ കണക്കിന് വരുന്ന ഇന്ത്യൻ ഗ്രാമീണ ജനതയെ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ട് വരാനും മോദിക്ക് കഴിഞ്ഞുവെന്ന് വിദേശ മാധ്യമങ്ങൾ സ്തുതിക്കുന്നു.ഇന്ത്യ കാർ നിർമ്മാണത്തിൽ ജർമനിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുമുണ്ട് . വർഷത്തിൽ ഇവിടെ 3.8 മില്യൺ വാഹനങ്ങളണ് നിർമ്മിക്കുന്നത്.