- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരരുമായി നടത്തിയ ചർച്ച ഫലം കണ്ടു; മൂന്ന് മാസം മുമ്പ് ലിബിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ കോഴിക്കോട്ടുകാരൻ റെജി ജോസഫിന് മോചനം; സുഷമ സ്വരാജിനെ മലയാളികൾ ഇഷ്ടപ്പെടാൻ ഒരു കാരണം കൂടി
കോഴിക്കോട്: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽ തട്ടിക്കൊണ്ട് പോയ മലയാളി ഐ.ടി. ഉദ്യോഗസ്ഥനെ ഭീകരർ മോചിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് പേരാമ്പ്രയിൽ ചെമ്പ്ര കേളോത്ത് വയൽ നെല്ലിവേലിൽ ജോസഫിന്റെ മകൻ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവർത്തകരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാർച്ച് 31നാണ് സംഭവം. റെജി ജോസഫിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയവർ ലിബിയൻ സ്വദേശികളാണ്. ഇതിൽ റെജി ജോസഫിന്റെ മോചനമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ എന്നിവർമുഖേന ലിബിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ബന്ധുക്കൾ ശ്രമം നടത്തിയിരുന്നു. ഇതാണ് ഫലം കണ്ടത്. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോയതായിരുന്നു റെജി. ജോലിസ്ഥലത്തുനിന്ന് റെജി ഉൾപ്പെട്ട സംഘത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ലിബിയയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്
കോഴിക്കോട്: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽ തട്ടിക്കൊണ്ട് പോയ മലയാളി ഐ.ടി. ഉദ്യോഗസ്ഥനെ ഭീകരർ മോചിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് പേരാമ്പ്രയിൽ ചെമ്പ്ര കേളോത്ത് വയൽ നെല്ലിവേലിൽ ജോസഫിന്റെ മകൻ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവർത്തകരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാർച്ച് 31നാണ് സംഭവം. റെജി ജോസഫിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയവർ ലിബിയൻ സ്വദേശികളാണ്. ഇതിൽ റെജി ജോസഫിന്റെ മോചനമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ എന്നിവർമുഖേന ലിബിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ബന്ധുക്കൾ ശ്രമം നടത്തിയിരുന്നു. ഇതാണ് ഫലം കണ്ടത്.
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോയതായിരുന്നു റെജി. ജോലിസ്ഥലത്തുനിന്ന് റെജി ഉൾപ്പെട്ട സംഘത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ലിബിയയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു റെജിയുടെ ഭാര്യ ഷിനുജ. ഇവിടെ സിവിലിയൻ രജിസ്‌ട്രേഷൻ അഥോറിറ്റി പ്രൊജക്ടിൽ രണ്ടുവർഷമായി ജോലിചെയ്യുകയായിരുന്നു് റെജി. ഭാര്യക്കും മക്കളായ ജോയന, ജോസിയ, ജാനിയ എന്നിവർക്കുമൊപ്പമാണ് താമസം.
2007ലാണ് ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്‌നങ്ങളെത്തുടർന്ന് 2010 ൽ നാട്ടിലേക്ക് തിരിച്ചുപോന്നു. 2014ൽ വീണ്ടും പോവുകയായിരുന്നു. റജി ജോലിചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്‌സൈറ്റ് മാർച്ച് പകുതിയോടെ ഹാക്കർമാർ തകർത്തിരുന്നു. അതിനുശേഷം ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. സൈറ്റ് ശരിയാക്കിയതായും തിരികെ ജോലിക്കെത്താമെന്നും സ്ഥാപനം അറിയച്ചതിനെ തുടർന്ന് 31നാണ് വീണ്ടും ജോലിക്ക് പോയത്.