- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ തൊഴിലാളികളുടെ വേതന വർദ്ധനവ് പ്രാബല്യത്തിൽ; 100 ദിനാർ വേതനം നല്കുന്ന തൊഴിലിന് മാത്രം ഇനി അറ്റസ്റ്റേഷൻ
കുവൈത്ത് സിറ്റി: ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞവേതനം 100 ദിനാറായി വർദ്ധിപ്പിച്ചുകൊണ്ടുള്ള നിയമം മ പ്രാബല്യത്തിലായി. കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞ വേതനം 100 ദീനാറായി ഉയർത്തിയതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്രയും വേതനം നൽകുന്ന തൊഴിൽ കരാർ മാത്രമേ എംബസി വഴി ഇനി അറ്റസ്റ്റ് ചെയ്യൂ. 18ാം നമ്പർ വിസയ
കുവൈത്ത് സിറ്റി: ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞവേതനം 100 ദിനാറായി വർദ്ധിപ്പിച്ചുകൊണ്ടുള്ള നിയമം മ പ്രാബല്യത്തിലായി. കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞ വേതനം 100 ദീനാറായി ഉയർത്തിയതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്രയും വേതനം നൽകുന്ന തൊഴിൽ കരാർ മാത്രമേ എംബസി വഴി ഇനി അറ്റസ്റ്റ് ചെയ്യൂ.
18ാം നമ്പർ വിസയിലുള്ള സാങ്കേതികവും അല്ലാത്തതുമായതൊഴിലാളികൾക്കും കാർഷിക തൊഴിലാളികൾക്കുമെല്ലാം ഇത് ബാധകമാവും. കുവൈത്തിലെ നിയമപ്രകാരം കമ്പനികൾ നൽകേണ്ട ഭക്ഷണം, താമസം, മറ്റാനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടാതെയാണ് കുറഞ്ഞ വേതനമായി 100 ദീനാർ നൽകേണ്ടത്. നിലവിൽ 70-80 ദീനാറാണ് ഇത്തരം തൊഴിലാളികളുടെ കുറഞ്ഞ വേതനം. കുവൈത്തിലെ നിലവിലെ തൊഴിൽ, ജീവിത സാഹചര്യമനുസരിച്ച് ഇത് കുറവാണെന്ന് വ്യക്തമായതിനാലാണ് ഉയർത്താൻ തീരുമാനിച്ചതെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനവും അടുത്തിടെ എംബസി ഉയർത്തിയിരുന്നു. 70 ദീനാറുണ്ടായിരുന്നത് 100 ദീനാറായാണ് ഉയർത്തിയത്