- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നടത്തിയ പട്ടയവിതരണം വഞ്ചനാപരവും കബളിപ്പിക്കലും; പതിനാറ് ഉപാധികളോടുകൂടിയ പട്ടയങ്ങൾ എങ്ങനെ ഉപാധിരഹിത പട്ടയമാകുമെന്ന് വ്യക്തമാക്കണമെന്നും ഇൻഫാം
കോട്ടയം: ഉപാധിരഹിതപട്ടയമെന്ന് കൊട്ടിഘോഷിച്ചിട്ട് അവസാനം 16 ഉപാധികളോടെ സർക്കാർ നടത്തിയ പട്ടയവിതരണം വഞ്ചനാപരവും കബളിപ്പിക്കലുമാണെന്നും ജനങ്ങളെ വിഢികളാക്കുവാൻ ഉത്തരവാദിത്വമുള്ള സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നത് വേദനാജനകമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. 2015 ഫെബ്രുവരി 2ന് രാജാക്കാട്ട്
കോട്ടയം: ഉപാധിരഹിതപട്ടയമെന്ന് കൊട്ടിഘോഷിച്ചിട്ട് അവസാനം 16 ഉപാധികളോടെ സർക്കാർ നടത്തിയ പട്ടയവിതരണം വഞ്ചനാപരവും കബളിപ്പിക്കലുമാണെന്നും ജനങ്ങളെ വിഢികളാക്കുവാൻ ഉത്തരവാദിത്വമുള്ള സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നത് വേദനാജനകമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
2015 ഫെബ്രുവരി 2ന് രാജാക്കാട്ട് വിതരണം ചെയ്ത പട്ടയങ്ങളിൽ 16 ഉപാധികളാണുള്ളത്. നിബന്ധന 7 പ്രകാരം ബാങ്കുകളിൽ നിന്ന് വായ്പകൾ പോലും ലഭിക്കില്ല. ആദ്യകാലങ്ങളിൽ നൽകിയ പട്ടയങ്ങളിൽ 5 ഉപാധികളുണ്ടായിരുന്നു. പിന്നീടത് പത്ത് ഉപാധികളായി. ഇപ്പോൾ 16 ഉപാധികൾ. സർക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഉപാധിരഹിത പട്ടയം വിതരണം ചെയ്തുവെന്ന് കൊട്ടിഘോഷിക്കുന്നത് വിരോധാഭാസമാണെന്നും ജനങ്ങളെ വാചക ക്കസർത്തുകളിലൂടെ പറഞ്ഞുപറ്റിക്കുന്ന ഭരണനേതൃത്വങ്ങളുടെ സ്ഥിരം പല്ലവി വിലപ്പോവില്ലെന്നും വസ്തുതകൾ പഠിച്ച് പ്രതികരിക്കുവാനുള്ള ആർജ്ജവം ഇന്നത്തെ ജനതയ്ക്കുണ്ടെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
പട്ടയത്തിൽ വസ്തുവിൽ നിൽക്കുന്നതോ പിന്നീട് വച്ചുപിടിപ്പിക്കുന്നതോ ആയ മരങ്ങൾ ഒന്നും വെട്ടാൻ പാടില്ല, ഒരു ലക്ഷത്തിൽ താഴെയെ വരുമാനമുള്ളൂവെന്ന് ലാന്റ് അസസ്‌മെന്റ് ഫോമിൽ നൽകുന്ന സത്യവാങ്മൂലത്തിന് വിരുദ്ധമായി മുമ്പോ പിമ്പോ വരുമാനമുണ്ടായാൽ പട്ടയം റദ്ദുചെയ്യും, പട്ടയം കിട്ടി ഒരു വർഷത്തിനുള്ളിൽ വീടുവെയ്ക്കുകയോ കൃഷിയിറക്കുകയോ ചെയ്യണം, ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം പട്ടയത്തിൽ പിഴവുണ്ടായാൽ പട്ടയം ക്യാൻസൽ ചെയ്യും തുടങ്ങി 16 ഉപാധികളുമായി കടലാസുവില മാത്രമുള്ള പട്ടയം നൽകി ജനങ്ങളെ വിഢികളാക്കുവാൻ അധികാരത്തിലിരിക്കുന്നവർ ശ്രമിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. സർക്കാർ രേഖകളിൽ ഇതിനോടകം കേരളത്തിലെ 123 വില്ലേജുകൾ 2013 നവംബർ 13ലെ കേന്ദ്രസർക്കാരിന്റെ നോട്ടിഫിക്കേഷൻ പ്രകാരം ഇപ്പോഴും പരിസ്ഥിതിലോല പ്രദേശങ്ങളാണ്. അതിന്റെ പ്രതിഫലനമാണോ ഈ 16 ഉപാധികളെന്നും സംശയിക്കപ്പെടുന്നു.
റബർ വിലയിടിവിനെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുവാൻ കരമടച്ച രസീതുവേണമെന്നിരിക്കെ പട്ടയമില്ലാത്ത കൈവശഭൂമിയിൽ കൃഷിചെയ്യുന്ന ഇടുക്കിയിലെ റബർ കർഷകർക്ക് വിലയിടിവിന്റെ ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.