ഡൽഹി: ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി 28 അംഗ ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. കോവിഡ് മുക്തനായ സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തി.

മൂന്ന് മത്സരങ്ങൾക്കായാണ് ടീം ദോഹയിലേക്ക് തിരിക്കുന്നത്. ജൂൺ മൂന്നിന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഏഴിന് ബംഗ്ലാദേശിനോടും 15ന് അഫ്ഗാനിസ്ഥാനോടും ഇന്ത്യ ഏറ്റുമുട്ടും.

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്.

ഡിഫന്റർമാർ: പ്രീതം കോട്ടാൽ, രാഹുൽ ഭേക്കേ, നരേന്ദർ ഗേലോട്ട്, ചിങ്ലെൻസാന സിങ്, സന്ദേശ് ജിംഗാൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.

മിഡ്ഫീൽഡേഴ്സ്: ഉദാന്ത സിങ്, ബ്രാണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിനസ്, അനിരുദ്ധ് താപ്പ, പ്രണോയ് ഹാൽഡർ, സുരേഷ് സിങ്, അപുയ, സഹൽ അബ്ദുൾ സമദ്, യാസിർ എംഡി, ലാലിയൻസ്വാല ചാങ്തേ, ബിപിൻ സിങ്, ആഷിഖ് കുരുണിയൻ.

ഫോർവേഡുകൾ: മൻവീർ സിങ്, സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത