- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെ കാണാൻ ന്യൂയോർക്കിലെത്തിയ ഇന്ത്യൻ പെൺകുട്ടി കുളിമുറിയിൽ മരിച്ചനിലയിൽ; രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാനമ്മ പൊലീസ് പിടിയിൽ
ന്യൂയോർക്ക്: ന്യൂയോർക്കിൽ ഇന്ത്യൻ പെൺകുട്ടിയുടെ മരണത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. അഷ്ദീപ് കൗർ(9) ആണ് ക്വീൻസിലുള്ള അപ്പാർട്‌മെന്റിലെ കുളിമുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. രണ്ടാനമ്മയായ സാംദി പർദാസ് (55) ആണു പൊലീസ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. മൂന്നുമാസം മുൻപാണ് അഷ്ദീപ് ഇന്ത്യയിൽനിന്നു ന്യൂയോർക്കിലുള്ള പിതാവ് സുഖ്ജിന്ദർ സിങ്ങിന്റെ അടുത്തെത്തിയത്. അഷ്ദീപിന്റെ അമ്മയുമായി വേർപിരിഞ്ഞശേഷമാണ് സുഖ്ജിന്ദർ സാംദിയെ വിവാഹം ചെയ്തത്. കൊലപാതകം നടന്നു മണിക്കൂറികൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിന് സുഖ്ജിന്ദറിനെ പിടിക്കാൻ സാധിച്ചത്. അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാർട്‌മെന്റിലെ താമസക്കാരിലൊരാൾ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ സാംദി മാത്രം പുറത്തേക്കുവന്നു. അഷ്ദീപ് എവിടെയെന്നു ചോദിച്ചപ്പോൾ കുളിക്കുകയാണെന്നു പറഞ്ഞിട്ട് പുറത്തേക്കു പോയി. ഏറെ നേരം കഴിഞ്ഞിട്ടും അഷ്ദീപിനെ കാണാതായപ്പോൾ കുളിമുറിയിൽ ചെന്നുനോക്കിയപ്പോൾ കുട്ടി മരിച്ചു കിടക്കുന്ന
ന്യൂയോർക്ക്: ന്യൂയോർക്കിൽ ഇന്ത്യൻ പെൺകുട്ടിയുടെ മരണത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. അഷ്ദീപ് കൗർ(9) ആണ് ക്വീൻസിലുള്ള അപ്പാർട്‌മെന്റിലെ കുളിമുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
രണ്ടാനമ്മയായ സാംദി പർദാസ് (55) ആണു പൊലീസ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. മൂന്നുമാസം മുൻപാണ് അഷ്ദീപ് ഇന്ത്യയിൽനിന്നു ന്യൂയോർക്കിലുള്ള പിതാവ് സുഖ്ജിന്ദർ സിങ്ങിന്റെ അടുത്തെത്തിയത്.
അഷ്ദീപിന്റെ അമ്മയുമായി വേർപിരിഞ്ഞശേഷമാണ് സുഖ്ജിന്ദർ സാംദിയെ വിവാഹം ചെയ്തത്.
കൊലപാതകം നടന്നു മണിക്കൂറികൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിന് സുഖ്ജിന്ദറിനെ പിടിക്കാൻ സാധിച്ചത്. അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാർട്‌മെന്റിലെ താമസക്കാരിലൊരാൾ പറഞ്ഞു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ സാംദി മാത്രം പുറത്തേക്കുവന്നു. അഷ്ദീപ് എവിടെയെന്നു ചോദിച്ചപ്പോൾ കുളിക്കുകയാണെന്നു പറഞ്ഞിട്ട് പുറത്തേക്കു പോയി. ഏറെ നേരം കഴിഞ്ഞിട്ടും അഷ്ദീപിനെ കാണാതായപ്പോൾ കുളിമുറിയിൽ ചെന്നുനോക്കിയപ്പോൾ കുട്ടി മരിച്ചു കിടക്കുന്നതാണു കണ്ടതെന്നും അവർ പൊലീസിൽ മൊഴി രേഖപ്പെടുത്തി.