ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിൽ കാർ ഡിവൈഡറിലിടിച്ച് ഇന്ത്യൻ ഭാരദ്വഹന താരങ്ങൾ മരിച്ചു.ഇന്ന് പുലർച്ചെ മഞ്ഞിനെത്തുടർന്നാണ് ഡൽഹി-ഛണ്ഡിഗഡ് പാതയിൽ അപകടമുണ്ടായത്.

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാർ വഴിയരികിലെ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നു രണ്ട് താരങ്ങൾക്ക് പരിക്കേറ്റു. മോസ്‌കോയിൽ നടന്ന ഭാരദ്വാഹന ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

ഡൽഹിയിൽ നിന്ന് പാനിപ്പത്തിലേക്ക് സ്വിഫ്റ്റ് ഡിസയർ കാറിൽ പോകുകയായിരുന്നു ആറ് താരങ്ങളും. ഇടിയുടെ ആഘാതത്തിൽ കാർ പല തവണ മലക്കം മറിയുകയും മുകൾ ഭാഗം പൂർണമായും തകരുകയും ചെയ്തു.

കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്ന് പരിശോധിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.